ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/റാപ്സലിൻെറ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
റാപ്സലിൻെറ ബുദ്ധി

ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കൃഷിക്കാരൻ താമസ്സിച്ചിരുന്നു. അവർ വളരെയധികം സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. അപ്പോഴാണ് അവിടെ ഒരു ദുഷ്ഠനായ മന്ത്രവാദിനി വന്നെത്തിയത്. ആ മന്ത്രവാതിനിക്ക് അപ്പുവിൻെറ കുടുംബത്തോട് അസൂയയായി. മന്ത്രവാദിനി അവരെ നശിപ്പിക്കാനുള്ള വഴി ആലോചിച്ചു. ദുർമന്ത്രങ്ങൾ നടത്തി അവൻ അപ്പുവിൻെറ കുടുംബത്തെ നശിപ്പിച്ചുകൊണ്ടിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം ആ ഗ്രാമത്തിലേക്ക് റാപ്സൽ എന്ന് പേരുള്ള നല്ലവനും ബുദ്ധിമാനുമായ ഒരു രാജകുമാരൻ വന്നെത്തി അവന് മന്ത്രവാദിനിയെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. അപ്പു റാപ്സലിൻെറ അടുത്തെത്തി അവൻെറ വിഷമങ്ങൾ അവതരിപ്പിച്ചു. റാപ്സലിന് കാര്യങ്ങൾ മനസ്സിലായി അവൻ മന്ത്രവാതിനിയെ നശിപ്പിക്കാനുള്ള വഴി ആലോചിച്ചു. അവസാനം അവൻെറ ബുദ്ധിപൂർവ്വമായ ഇടപെടൽ കൊണ്ട് ആ മന്ത്രവാതിനിയെ വകവരുത്തി. അപ്പുവിൻെറ കുടുബത്തിനാവശ്യമായ സഹായങ്ങളും ചെയിതുകൊടുത്തു ആ നാട്ടിൽ നിന്നും മടങ്ങി. അങ്ങനെ അപ്പു വീണ്ടും സന്തോഷത്തോടെ ജീവിച്ചു.

മുഹമ്മദ് അജ്മൽ.എസ്.എസ്
4 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ