എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
അന്നും പതിവുപോലെ ഞാൻ സ്കൂളിലെത്തി. പരീക്ഷ അടുത്തു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വരുന്ന പരീക്ഷയെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. കാരണം ഇക്കൊല്ലം പാഠങ്ങളെല്ലാം നേരത്തെ എടുത്തു കഴിഞ്ഞിരുന്നു. ഉച്ചയോടെയാണ് ഞങ്ങൾ ആ വാർത്ത അറിഞ്ഞത്. ഞങ്ങളുടെ ക്ലാസ് ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു. സ്കൂൾ പൂട്ടുകയാണത്ര. ഞങ്ങൾ ആകെ അത്ഭുതപ്പെട്ടു. സ്കൂൾ പൂട്ടുകയാണെന്നോ.. പരീക്ഷക്ക് ഇനിയും കുറെ ദിവസങ്ങൾ ഉണ്ടല്ലോ. അപ്പോൾ പരീക്ഷയോ. എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. അത് നിങ്ങളെ അറിയിക്കും. എന്തു പറ്റി ടീച്ചർ ? ഞങ്ങൾ ചോദിച്ചു. ചൈനയിൽ ഒരു വൈറസ് പടർന്നിട്ടുണ്ട് അത് നമ്മുടെ നാട്ടിലും എത്തിയിട്ടുണ്ടെന്ന കേൾക്കുന്നത്. അതുകൊണ്ട് നാളെ മുതൽ ആരും സ്കൂളിൽ വരണ്ട എന്ന് ടീച്ചർ പറഞ്ഞു. ഞങ്ങൾക്ക് കുറെ നേരത്തിനു ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ അവിടെ ഇരുന്നു. വർഷങ്ങളായുള്ള പഠനത്തിനുശേഷം സ്കൂളിൽ നിന്ന് പടിയിറങ്ങുന്ന ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സങ്കടവും ഞങ്ങൾ കണ്ടു. മൂന്നുമണിയായപ്പോൾ മനസ്സില്ലാമനസ്സോടെ ഞങ്ങൾ സ്കൂളിൻറെ പടി ഇറങ്ങി. ദിവസങ്ങൾ പിന്നിട്ടു കൊറോണ എന്ന് പേരുള്ള ആ വൈറസ് ലോകമാകെ പടർന്നു. ആരും വീടിനു പുറത്തിറങ്ങ രുത് എന്ന് നിയമം വന്നു. ലോകം നിശ്ചലമായി. ചീറിപ്പായുന്ന വാഹനങ്ങൾ എവിടെ? നേരം പുലരുമ്പോൾ ജീവിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർ എവിടെ? കാണാൻ കഴിയാത്ത ഒരു സൂക്ഷ്മജീവി നാടുമുഴുവൻ നിശ്ചലമായത് എന്നെ അത്ഭുതപ്പെടുത്തി. റോഡിലേക്ക് നോക്കിയാൽ കാണുന്നത് നമ്മൾ അങ്ങേയറ്റം ആദരിക്കേണ്ട ആരോഗ്യപ്രവർത്തകരും പോലീസുകാരും മാത്രം. ഈ വിപത്തിനെ നമ്മൾ അതിജീവിക്കും എന്ന ഉറച്ച വിശ്വാസത്തോടെ നമ്മൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ