വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/കേരളീയ കലകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് വി.കെ.കാണി ഗവൺമെൻറ്, എച്ച്.എസ്. പനയ്ക്കോട്/അക്ഷരവൃക്ഷം/കേരളീയ കലകൾ എന്ന താൾ വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/കേരളീയ കലകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളീയ കലകൾ

ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജന സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെ ആണ് നാം അറിയുന്നത് കേരളത്തിൽ നിരവധി കലാരൂപങ്ങൾ വളർന്നിട്ടുണ്ട്.ഏതുതരം കലാരൂപം ആയാലും അതിനു പിന്നിലുള്ളത് മലയാളിയുടെ സൗന്ദര്യബോധം ആണ്. കേരളത്തിന്റെ കീർത്തി മറുനാട്ടിൽ എത്തിച്ച മികച്ച കലാരൂപം കഥകളി തന്നെ. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. കഥകളി അല്ലാതെ മറ്റൊരു കലാരൂപത്തിനു കേരളത്തിൽനിന്ന് പെരുമ ലഭിച്ചിട്ടില്ല. സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കഥകളിയിൽ ഉണ്ട്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക്, എന്നിങ്ങനെയാണവ. നല്ല വ്യക്തികളെ അവതരിപ്പിക്കുന്നത് പച്ച വേഷത്തിലാണ്. രാക്ഷസന്മാർ അസുരന്മാർ എന്നിവർക്ക് കത്തിവേഷം. കരി വേഷം അതി ക്രൂരന്മാരായ രാക്ഷസന്മാർ ക്കും മറ്റു ചുവന്നതാടി വേഷം. വെള്ളത്താടി സ്വാഭാവിക കഥാപാത്രങ്ങൾക്കാണ്. സ്ത്രീകൾക്കാണ് മിനുക്ക്. കഥകളിയിലെ സംഗീതം ഒരു പ്രത്യേക രീതിയിൽ ഉള്ളതാണ്. സോപാനസംഗീതം എന്നാണ് അറിയപ്പെടുന്നത്. കേളികൊട്ട്, കേളികൈ, തോടയം, പുറപ്പാട്, മേളപ്പദം എന്നിവയാണ് കഥകളി ചടങ്ങുകൾ. വളരെ സമയം ചെലവാക്കി നിഷ്ഠയോടെ പഠനം നിർവഹിക്കുന്ന ഒരാൾക്ക് മാത്രമേ കഥകളി വശമാവു. മലയാളത്തിന്റെ ജനകീയ കല ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. അത് തുള്ളൽ തന്നെ. കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ എന്ന കലയുടെ ഉപജ്ഞാതാവ്. തുള്ളൽ കഥാകാരൻ മൂന്നു തരം തുള്ളലുകൾ ആണ് അവതരിപ്പിക്കുന്നത്. ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ എന്നിങ്ങനെ ഇവയെ വേർതിരിക്കും. വേഷത്തിലും പാടുന്ന പാട്ടിന്റെ താളത്തിലും 3 രൂപങ്ങൾക്കും ഭേദമുണ്ട്. മലയാളിയുടെ തനത് നൃത്തരൂപം തന്നെയാണ് മോഹിനിയാട്ടം. അത് മോഹിപ്പിക്കുന്ന നൃത്തം തന്നെയാണ്. വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചതിലൂടെയാണ് ഈ നൃത്തരൂപം തിരിച്ചുവന്നത്. ഭരതനാട്യവും മോഹിനിയാട്ടവും അവിടുത്തെ പ്രധാന പാഠ്യവിഷയങ്ങൾ ആണ്. ചാക്യാർകൂത്തും കൂടിയാട്ടവും കേരളത്തിലെ രണ്ടു പ്രധാന കലകൾ തന്നെയാണ്. സംസ്കൃത നാടകഭിനയമാണ് കൂടിയാട്ടം. നാട്യശാസ്ത്രം അടിസ്ഥാനമാക്കിയാണ് കൂടിയാട്ടം നിർവഹിക്കുന്നത്. ഏകദേശം രണ്ടായിരം വർഷത്തെ പഴക്കം കൂടിയാട്ടത്തിന് ഉണ്ടെന്നു കരുതുന്നു. കേരളത്തിലെ ക്ലാസിക് സ്വഭാവമുള്ള കലകളെ കുറിച്ചാണ് ഇവ. നിരവധി ഗ്രാമീണ കലകളുടെ കലവറയാണ് കേരളം. തെയ്യം, തിറ,തിരുവാതിരക്കളി, വള്ളം കളി, തുടങ്ങി നിരവധി കലാരൂപങ്ങൾ കേരളത്തിന്റെ സ്വന്തമായുണ്ട്. മുഖ്യപങ്ക് ഓരോ രാജ്യത്തിലും വഹിക്കുന്നത് അവിടുത്തെ കലകൾ തന്നെയാണ്.

സാനിയ എസ്
9 ബി വി കെ കാണി ഗവ. എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം