എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ നാളുകൾ


ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവ്വശേഷിയുമുപയോഗിച്ചു പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറെ ജീവനഷ്ട്ടങ്ങൾ വരുത്തിവയ്ക്കുമ്പോൾ സാമൂഹിക അകാലത്തിലൂടെ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളൂ എന്നത് നാം ഓർക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ ഗൗരവം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിന് മൂല്യം നല്കാത്തവരാണെന്ന്‌ വേണം മനസ്സിലാക്കാൻ ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നത് കേരളത്തിന്റെ മറുപേരാണെന്ന്‌ ഒരിക്കൽകൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർഥപൂർണ്ണമാക്കിയേ തീരു.വീട്ടിലിരുന്നു തന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം:, രോഗവ്യാപനത്തിന്റെ കണ്ണി കരുതലോടെ മുറിച്ചു മാറ്റാം. കോവിഡ് -19 എന്ന മഹാമാരിമൂലം മരണമടഞ്ഞ ന്യൂയോർക്കിലെ സഹോദരങ്ങളുടെ മൃതദേഹം കൂട്ടത്തോടെ മറവുചെയ്യുന്ന കാഴ്ചയെ ആസ്പദമാക്കിയാണ് ഞാൻ ഈ ലേഖനം കുറിച്ചിരിക്കുന്നത്.ഇങ്ങനെയൊ

പാർവതി .എസ്
9D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം