ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ആരോഗ്യപരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
                              {BoxTop1

| തലക്കെട്ട്= കോവിഡ് കാലത്തെ ആരോഗ്യപരിപാലനം | color= 1 }}

<essay>
     ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ  ചെലുത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, സാമൂഹിക സേവനങ്ങളുടെ ലഭ്യത, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ആഹാരം, ശുചിത്വം എന്നിവ എല്ലാമാണ്.
                 കൊറോണ എന്ന മഹാവിപത്തു നമ്മെ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണ്. ഈ മഹാവിപത്ത് ഒരു ജില്ലയെയോ സംസ്ഥാനത്തെയോ ഒരു രാജ്യത്തെയോ അല്ല ഒരു ലോക ജനതയെയാണ് പിടികൂടിയിരിക്കുന്നത്. ഈ മഹാവിപത്ത് ഇതിനകം തന്നെ ലക്ഷക്കണക്കിന് ജീവനുകൾ കാർന്നു തിന്നു. ഇപ്പോഴും നാം ഇതിന്റെ പിടിയിൽനിന്നും മോചിതരായിട്ടില്ല.
സമ്പർക്കം മുഖേനയും സ്പർശനത്തിലൂടെയുമാണ് രോഗം നമുക്ക് പടരുന്നത്. അതിന്റെ ഭാഗമായി നാം എല്ലാപേരും ആരോഗ്യ പരിപാലനത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കേണ്ടതാണ്. നാം സുരക്ഷിതരായി ഇരിക്കുന്നതിന് വേണ്ടി സാമൂഹിക അകലം പാലിക്കണം. നമ്മുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ആരോഗ്യ പ്രവർത്തകരും ഗവണ്മെന്റും ചില മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

എല്ലാവരും മുഖാവരണം ധരിക്കണം. സാമൂഹിക അകലംപാലിക്കണം. പുറത്ത് പോയിട്ട് വരുമ്പോൾ ഇരു കൈകളും വൃത്തിയായി കഴുകുണം. ഇടയ്ക്കിടെ വെള്ളം കുടിക്കണം, ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ച ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ രോഗവ്യാപനം ഉണ്ടാകുന്നതിൽ നിന്നും നമുക്ക് രക്ഷ നേടാം. രോഗ ബാധ ഉള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ നേരിട്ടോ അല്ലാതെയോ പതിച്ചാൽ രോഗബാധയുണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാസ്ക് നിർബന്ധമായി ധരിച്ച രാജ്യങ്ങളിൽ രോഗം വിമുക്തമായി വരുന്നു. പ്രായമായവരെയും മറ്റു രോഗങ്ങൾ ഉള്ളവരേയും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അവരെ നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കണം.

വീട്ടിൽ തന്നെ കഴിഞ്ഞ് കൂടുക എന്നതാണ് ഇതിന് പോംവഴി.
            നാര് കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും 8ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വീട്ടിനുള്ളിൽ ലഘു വ്യായാമം ചെയ്യണം.
ആരോഗ്യകരമായ ജീവിത ശൈലി (ഭക്ഷണരീതി ഉൾപ്പെടെ )ശീലിക്കാനുള്ള അവസരമാണിത്. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നത് കൊണ്ടു വിവക്ഷിക്കുന്നത്. രോഗവും  വൈകല്യവുമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം, അത്  സമ്പൂർണമായ ശാരീരികമാനസിക  സുസ്ഥിതി കൂടിയാണ് . സമ്പൂർണ ജീവിതത്തിനുള്ള ഉപാധിയാണ്. നിലനില്പിനായി മാത്രം ഉള്ളതല്ല.  ആരോഗ്യം എന്നതു ശാരീരിക-മാനസിക ശേഷിയിൽ  അധിഷ്ഠിതമാണ്.  സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പൊതുജനാരോഗ്യം എന്ന് പറയുന്നു. ആരോഗ്യ പരിപാലനത്തിൽ നാം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും ആരോഗ്യ പരിപാലനങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നാം മുന്നോട്ട് പോകുക തന്നെ ചെയ്യും.കോവിഡ് കാലത്തെ നമുക്ക് അതിജീവിക്കാം 😷😷
അൻസി എൻ എ
9 ഗവ.എച്ച് എസ് അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം