ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഭൂമിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ കഥ


അനേകം വർഷങ്ങൾക്കു മുൻപാണ് അവൾ ജന്മം കൊണ്ടത്... പ്രപഞ്ചം അവളെ പടി പടിയായി സൃഷ്ടിച്ചു. അവസാനം ആ സുന്ദരിക്ക് പ്രപഞ്ചം ഭൂമി എന്ന പേര് നൽകി. സന്തോഷത്തിന്റെ പര്യായം ആണവൾ. കോടാനുകോടി മരങ്ങളാലും, അരുവികളാലും, സമുദ്രങ്ങളാലും, പർവതങ്ങളാലും, പൂക്കളാലും സമ്പുഷ്ടമായിരുന്നു അവളുടെ മടിത്തട്ട്. ജീവിതം അവൾ ആസ്വദിക്കുകയായിരുന്നു.. അവൾക്ക് ചുറ്റും വൃക്ഷങ്ങളും, പൂക്കളും, പൂമ്പാറ്റകളും, സസ്യലതാതികളും ഉണ്ടായിരുന്നു. അവൾ ജീവിതം വളരെ ആസ്വദിച്ച ദിനങ്ങളായിരുന്നു അത്. പതിയെ പതിയെ മനുഷ്യൻ എന്ന ഇരുകാലികൾ ജന്മം കൊണ്ടു....അവർ അവിടവിടെയായി ജീവിച്ചു.. ഒറ്റക്ക് ജീവിച്ചിരുന്ന അവൾക്കു ഏറെ സന്തോഷമായിരുന്നു അവരുടെ വരവ്.. അവർ ആദ്യം വാസയോഗ്യമാക്കിയത് പാറകളും മറ്റു മലയടിവാരങ്ങളും ആയിരുന്നു. പക്ഷെ, അവൾക്കതിൽ പരിഭവമില്ലായിരുന്നു. അവർക്കു വേണ്ടത് നൽകി അവരെ പരിപാലിച്ചു. അവരുടെ എണ്ണത്തിലെ വർദ്ധനവ് അവൾ സന്തോഷത്തോടെ സ്വീകരിച്ചു. മനുഷ്യൻ ചുള്ളികൾകൊണ്ടും, മരത്തടികൾകണ്ടുംഇഷ്ടഭവനംഉണ്ടാക്കി അതിൽ വാസിച്ചു. അവർ മനസ്സിൽ പറഞ്ഞു എനിക്കു വേദനിച്ചാലും അവർക്ക് ജീവിക്കാൻ വേണ്ടത് കിട്ടുമല്ലോ! ഒരുപാട് വർഷത്തിനുശേഷം അവർ തീ കണ്ടുപിടിച്ചു. അവൾ വളരെയേറെ സന്തോഷിച്ചു അവർ മനസ്സിൽ മന്ത്രിച്ചു 'അവർ സുഖമായി ജീവിക്കട്ടെ'മനുഷ്യൻറെ എണ്ണം പെരുകുന്നത് വഴി അവരുടെ ആവശ്യങ്ങളും കൂടി വന്നു. അവർ പുഴകളെ മലിനമാക്കി തുടങ്ങി. കണ്ണിൽ കണ്ട മൃഗങ്ങളെയൊക്കെ ഒരു ദയയും ഇല്ലാതെ വേട്ടയാടി കൊന്നൊടുക്കി . പ്രകൃതി എന്ന് ഭൂമിയുടെ സമ്പത്തിനെ അവർ ചൂഷണം ചെയ്തു. പക്ഷേ അവൾ പറഞ്ഞു 'സാരമില്ല'. അവർ പാറ പാർപ്പിടം ആയി സ്വീകരിച്ച സ്ഥാനത്ത്, ഇപ്പോൾ അവരുടെ ഭൂമിമാതാവിന്റെ മാറ് പിളർത്തി മുറിവേൽപ്പിച്ചു കൊണ്ട് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ സൃഷ്ടിച്ചു. അവളുടെ പ്രാണന് തണലേകിയിരുന്ന വൃക്ഷലതാതികളെ അവർ നിഷ്കരുണം ഇല്ലാതെയാക്കി. കുളങ്ങളെയും, അരുവികളെയും, നീർച്ചാലുകളെയും മറ്റും മണ്ണിട്ട് മൂടി. സമുദ്രങ്ങളെ മാലിന്യക്കൂമ്പാരമാക്കി. മലകൾ ഇടിച്ചു നിരത്തി, പർവ്വതങ്ങളെ നിലംപരിശാക്കി, അവളുടെ സന്തോഷം ആകുന്ന പൂക്കളെയും പൂമ്പാറ്റകളെയും വൃക്ഷലതാദികളും നശിപ്പിച്ചു. അവളെ ആവരണം ചെയ്തിരുന്ന അവളുടെ പ്രിയ തോഴിയേയും മലിനമാക്കി. അവൾ ഒരിറ്റു ശ്വാസത്തിനായി കേണു പിടയുകയാണ്.... അവളുടെ സംരക്ഷണത്തിനായി അവൾക്ക് നല്കിയിരുന്ന പുതപ്പിനെ മനുഷ്യന്റെ ക്രൂരമായ ചെയ്തികൾ കാരണം കീറിമുറിഞ്ഞു പിടയുകയാണ്. അവളിപ്പോൾ സംഹാര രൂപിണിയായ് മാറിക്കൊണ്ടിരിക്കുകയാണ്.. എല്ലാ പേരുടെയും നന്മ മാത്രം ചിന്തിച്ചിരുന്ന അവളുടെ കണ്ണുകളിൽ ഇപ്പോൾ അഗ്നിജ്വലിക്കുകയാണ്... അവൾ പറഞ്ഞു "ഹേ മനുഷ്യ! എങ്ങോട്ടാണ് നിൻറെ ഓട്ട പാച്ചിലിൽ? നീ എൻറെ മക്കളെ ഓരോന്നിനെയും വംശനാശത്തിലേക്ക് തള്ളിവിട്ടു.. എന്നെയും നീ നശിപ്പിച്ചു... ഓർത്തുകൊൾക... ! എന്നും ഞാൻ ഇത് ക്ഷമിക്കുകയില്ല ... ഞാൻ പൂർണ്ണ ശക്തിയോടെ തിരിച്ചുവരും... കൊടുങ്കാറ്റായും കടലായും അഗ്നിനാവായും മഹാവ്യാധിയായും അന്ന് നിന്നോട് ഞാൻ പ്രതികാരം ചെയ്യും... അന്ന് നീ എന്റെ മാറ് പിളർന്നു നീ വെട്ടി പിടിച്ച നിന്റെ സമ്പത്തിനോ..മറ്റു നേട്ടങ്ങൾക്കോ നിന്നെ രക്ഷിക്കാൻ ആവില്ല.. അന്ന് നീ ഒന്നുമല്ലാതായി തീരും... പറ്റാവുന്നിടത്തോളം നീ ഓടി കൊള്ളുക .. ഇവയെല്ലാം നീ സ്വയം മനസ്സിലാക്കുമ്പോൾ.. ഒരിക്കലും തിരിച്ചു വരാനാകാത്തവണ്ണം..നീ ആയിതീരും അവസാനംമണ്ണോടു മണ്ണായി നീ എൻമടിത്തട്ടിലേക്കു അലിഞ്ഞുചേരും...."
ഐറിൻ എയ്ഞ്ചൽ സാം
9 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ