ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം

കോഴിയമ്മ


ഒരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. കൃഷിക്കാരന് ധാരാളം കോഴികൾ ഉണ്ടായിരുന്നു. കോഴിയമ്മ തീറ്റ തേടി പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളോട് പറയും നിങ്ങൾ ആരും പുറത്തിറങ്ങരുത്. ഒരു ദിവസം ഒരു കുറുക്കൻ കോഴിക്കൂടിന് അടുത്തെത്തി കുറുക്കൻ കോഴി കുഞ്ഞുങ്ങളെ പുറത്തിറക്കാൻ പല സൂത്രങ്ങളും പ്രയോഗിച്ചു... കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങിയില്ല . കുറച്ചു നാളുകൾക്കു ശേഷം കോഴിയമ്മ തീറ്റ തേടി പോയപ്പോൾ വീണ്ടും കുറുക്കൻ കോഴിക്കൂടിന് അടുത്തെത്തി അങ്ങകലെ ഒരു പാടത്ത് കുറെ ഗോതമ്പുമണികൾ നിൽക്കുന്നത് ഞാൻ കണ്ടു എന്നു കുറുക്കൻ കോഴി കുഞ്ഞുങ്ങളോട് പറഞ്ഞു. അതിൽ ഒരു കോഴിക്കുഞ്ഞിന് ഗോതമ്പുമണി തിന്നാൻ കൊതിയായി അവൻ കതക് തുറന്നു പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മറ്റു കോഴിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറഞ്ഞു എന്നിട്ടും കേൾക്കാതെ പുറത്തേക്കിറങ്ങി കുറുക്കൻ ചാടി കോഴിക്കുഞ്ഞിനെ എടുത്തോണ്ട് ഒരൊറ്റ ഓട്ടം.. കൂട്ടുകാരെ നിങ്ങൾക്ക് ഇതിൽ നിന്ന് എന്ത് ഗുണപാഠം മനസ്സിലായി, "മാതാപിതാക്കളും അധ്യാപകരും പറയുന്ന കാര്യം നമ്മൾ അനുസരിക്കണം ഇല്ലെങ്കിൽ അപകടത്തിൽ ചെന്ന് ചാടും... submitted by, MARIYAM ISMATH 2A