Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ തുടിപ്പിനായ്
ഓർമയുടെ മടിത്തട്ടിൽ ഞാനലഞ്ഞു
ജീവന്റെ സ്പന്ദനത്തിന്റെ ആവനാഴിയിൽ തിരഞ്ഞു
എന്നിലെ ഓർമകളിൽ പോലും ആരും അറിയാതെ ആരും പറയാതെ
ഒരു ജീവസ്പന്ദം ഇന്നീ ലോകം കീഴടക്കി
മാനവരാശിയ്ക്കു വിപത്തായി അവൻ വന്നൂ...
കൊറോണ.... ലോകനാശം...
അറിവിന്റെ അക്ഷര ചെപ്പിനോ...
പണത്തിന്റെ മികവിനോ....
തളയ്ക്കുവാനാകാതെ മർത്യനു ഭീഷണിയായി
അവനീ പ്രപഞ്ചത്തിൽ താണ്ഡവമാടുന്നു.
ലൗകിക സുഖത്തിനു വേണ്ടി....
ആത്മീയത വെടിഞ്ഞു പണത്തിനു വേണ്ടി
നാം പോകുന്ന വേളയിൽ...
ആരുമറിയാതെ... ആയുധങ്ങളില്ലാതെ
ലോക രാജ്യങ്ങളെ അവൻ കീഴടക്കി
നിറം മങ്ങിയ ജീവിതം സമ്മാനിച്ചു അവൻ
തിരക്കേറിയ ജീവിതത്തിൽ നിന്നും
കൂട്ടിലടയ്ക്കപ്പെട്ട ഒരു പക്ഷിയെപ്പോലെ
നാം മാറുന്ന ഈ വേളയിൽ
അവൻ പറയുന്നു.... ഞാൻ മനുഷ്യരാശിയുടെ അന്ത്യം
ഞാൻ ഓരോർമ്മപ്പെടുത്തൽ
കൊഴിഞ്ഞു പോയ സൗഹൃദത്തിന്
അകന്നുപോയ കുടുംബബന്ധത്തിന്
തകർന്നുപോയ സ്നേഹത്തിന്
എവിടെയോ മാറി മറഞ്ഞ വേർപാടുപോൽ
ലോകത്തെ ജയിയ്ക്കുവാൻ വന്നു
നഷ്ട്ടപ്പെട്ട വിരഹ വേദനയ്ക്കുമപ്പുറം
ഒരു നേർത്ത വിങ്ങലായി മാറുന്നു
നമുക്ക് നേരിടാം ഒറ്റക്കെട്ടായി
നേരിൽ വഴിയിലൂടെ...
കഴിഞ്ഞുപോയ ജീവിതത്തിൽ
നാം നേടിയതെല്ലാം മറന്ന്
നേരിന്റെ വെളിച്ചത്തിൽ നമുക്ക് മുന്നേറാം
പൊരുതാം ഒന്നായി നന്മയുള്ള ലോകത്തിനായി...
ആരെയും ചതിക്കാതെ...വിശ്വസ്തതയോടെ
ആശങ്കയില്ലാതെ..... ജാഗ്രതയോടെ
പൊരുതാം കൊറോണ തൻ നാശത്തിനായി
പ്രാർത്ഥിയ്ക്കാം.... മാനവരാശിയ്ക്കായ്...
പ്രാർത്ഥിയ്ക്കാം... ജീവന്റെ സ്പന്ദനത്തിനായ്
കൊറോണ..... നിനക്ക് വിട....
|