ജി.വി. എച്ച്. എസ്.എസ്. ചേളാരി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി


"ഇക്കാ.......ഇക്കാ....." "എന്താടി.......നീ എന്തിനാ ഇങ്ങനെ വിളിച്ച് കൂവുന്നേ....?" ലോക്ക്ഡൗണായപ്പോൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും ഇക്കാ എന്ന വിളി. പതിവുപോലെ സഹായത്തിനാണെന്ന് കരുതിയപ്പോൾ ഷിമിയുടെ ചോദ്യം മറ്റൊന്ന്, "നിങ്ങൾ സിറ്റൗട്ടിലെ വാതിൽ തുറന്നിട്ടിരുന്നോ...?" "ഇല്ലല്ലോ........" എന്തേ എന്നുള്ള ഭാവത്തിൽ അയാൾ അവളെ നോക്കി. അവൾ നേരെ അടുക്കളയുടെ ജനലിലൂടെ പുറത്തേക്ക് ചൂണ്ടി കാട്ടി. എന്താണെന്ന് കരുതി പുറത്തേക്ക് നോക്കിയപ്പോൾ 10 വയസ്സുള്ള മകൻ നട്ടുച്ച നേരത്ത് പുറത്തിറങ്ങി കളിക്കുന്നു. അയാൾ നേരെ അവന്റെ അടുത്തേക്ക് പോയി. അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു "എന്താ മോനെ നിനക്ക് പറഞ്ഞാൽ മനസ്സിലായില്ലേ?പുറത്തേക്ക് ഇറങ്ങാൻ പാടില്ല എന്ന് പറഞ്ഞാൽ പുറത്തേക്ക് ഇറങ്ങരുത് ട്ടോ?നീ വീട്ടിനുളളിൽ തന്നെ ഇരിക്കണം.അത്യാവശ്യം ആണെങ്കിൽ മാത്രം പുറത്ത് ഇറങ്ങുക " "അതെന്താ ഉപ്പാ അങ്ങനെ?അത്യാവശ്യമായി പുറത്തേക്ക് ഇറങ്ങുന്നതും സാധാരണ പുറത്തേക്ക് ഇറങ്ങുന്നതും ഒരു പോലെ തന്നെയല്ലേ ?" "ഒരു പോലെ തന്നെയാണെങ്കിലും അത്യാവശ്യമായി പുറത്തേക്ക് ഇറങ്ങുന്നത് ഇനി ഇത് വെച്ച് കൊണ്ട് ആയിരിക്കണം " എന്നും പറഞ്ഞു കൊണ്ട് അയാൾ അയാളുടെ പോക്കറ്റിൽ നിന്ന് മാസ്ക് പുറത്തേക്ക് എടുത്തു മകൻ അതും കൊണ്ട് സന്തോഷത്തോടെ ഉള്ളിലേക്ക് പോയി. പതിവുപോലെ ഉച്ചയ്ക്ക്, "ഊണുവേണ്ടേ ആർക്കും" ഷിമി ഉച്ചഭക്ഷണം എടുത്തു വെച്ച് കൊണ്ട് ചോദിച്ചു. "പിന്നേ അതൊക്കെ വേണ്ടേ " എന്നും പറഞ്ഞു കൊണ്ട് ഉപ്പയും മകനും അടുക്കളയിലേക്ക് വന്നു.അടുക്കളയിൽ എത്തിയപാടെ മകൻ സ്റ്റൂളിൽ കയറി ഇരുന്നു. കൈ കഴുകുകയായിരുന്ന ഉപ്പ ഇത് കണ്ടപാടെ മകനോട് പറഞ്ഞു. "മോനേ,കയ്യും മുഖവും എപ്പോഴും കഴുകണം. പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ. എന്ത് വസ്തു തൊട്ടാലും പുറത്തേക്ക് പോയി വന്നാലും ഒക്കെ ഹാന്റ് വാഷിട്ട് കൈ കഴുകണം.കേട്ടോ നീ......?" "ഓ ഞാൻ ഇപ്പോൾ തന്നെ കൈ കഴുകിയിട്ട് വരാം " എന്നും പറഞ്ഞു കൊണ്ട് മകൻ വാഷ്റൂമിൽ പോയി ഹാന്റ് വാഷിട്ട് നന്നായി കയ്യും മുഖവും വൃത്തിയാക്കി വന്നു. ഇത് കണ്ട് ഉപ്പ അവനെ അഭിനന്ദിച്ചു. "മിടുക്കൻ,എപ്പോഴും ഇനി ഇങ്ങനെ തന്നെ ചെയ്യണം കേട്ടോ....?" "ഓക്കെ, ഉപ്പ......" "പിന്നെ വേറെ ഒരു കാര്യം കൂടെയുണ്ട്. " എന്തോ എട്ടിന്റെ പണി കൊടുക്കുന്നത് പോലെയായിരുന്നു ഷിമിയുടെ സംസാരം. പണി കിട്ടിയതാണെന്ന് അയാൾ ഉറപ്പിച്ചു. സ്ഥിരം മട്ടിൽ "എന്തേ......" ഷിമി പണി വിവരിച്ചു കൊടുക്കാൻ തുടങ്ങി. "നമ്മുടെ പടിഞ്ഞാറു ഭാഗത്ത് ചക്ക വീണ് ചീഞ്ഞ് ആകെ വൃത്തി കേടായിട്ടുണ്ട്.അതൊന്ന് രണ്ട് പേരും കൂടെ ഇന്ന് വൃത്തിയാക്കണം. എന്താ പറ്റുമോ...?" അതെല്ലാം ഞങ്ങളെ കൊണ്ട് പറ്റും എന്ന രീതിയിൽ നിസ്സാരമായിട്ട് അയാൾ പറഞ്ഞു. "ഓ......അതിനെന്താ.." വൈകുന്നേരമായപ്പോൾ രണ്ട് പേരും കൂടി മാസ്ക് വെച്ച് കൊണ്ട് പടിഞ്ഞാറു ഭാഗം നന്നാക്കാൻ വേണ്ടി ഇറങ്ങി. അങ്ങനെ രണ്ട് പേരും കൂടി കുഴിയെല്ലാം കുത്തി ചീഞ്ഞ ചക്ക അതിലിട്ട് മൂടി. പ്ലാവിലുണ്ടായിരുന്ന ബാക്കി മൂത്ത ചക്കകളെല്ലാം തോട്ടി കൊണ്ട് നിലത്തേക്ക് വലിച്ചിട്ട് വീട്ടിലേക്ക് കൊണ്ട് പോയി. പിന്നീട് അവർ രണ്ട് പേരും കൂടി വീട്ടിൽ ഉണ്ടായിരുന്ന പച്ചക്കറി വിത്തുകൾ നട്ടു പിടിപ്പിച്ചു. വീട്ടിൽ ആരും ശ്രദ്ധിക്കാതെ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ പച്ചക്കറി തൈകൾക്ക് എല്ലാം വേണ്ട വളവും വെള്ളവും എല്ലാം കൊടുത്ത് പരിചരിക്കാൻ തുടങ്ങി. ചെടി നടുന്ന കാര്യത്തിൽ തീരെ താൽപ്പര്യമില്ലാതിരുന്ന ഉപ്പ ഇപ്പോൾ ഇങ്ങനെയെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ മകന് അത്ഭുതമായി.അവൻ ഉപ്പയോട് ചോദിച്ചു. "അല്ല ഉപ്പ, ഉപ്പാക്കെന്താ പറ്റിയേ,ഉപ്പ സാധാരണ ഇങ്ങനെ ഒന്നും ചെയ്യാറില്ലല്ലോ.....?" ഉപ്പ പണി നിർത്തി മകനോട് പറഞ്ഞു . "മോനേ, ഉപ്പ മാത്രമല്ല ലോകത്തുള്ള ഒരു വിധം ആളുകളും ഇപ്പോൾ മാറിമറിഞ്ഞിരിക്കുകയാണ്. ലോകത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ് കൊറോണ വൈറസ് എന്ന മാരക രോഗം. ഇപ്പോൾ ഞാൻ ചെയ്യുന്നതെല്ലാം എന്നെ പഠിപ്പിച്ചത് ഈ ലോക്ക്ഡൗണാണ്.ഇതു പോലെ തന്നെ പരിസ്ഥിതിതിയുമായി ബദ്ധമില്ലാത്തവരെയും മറ്റുള്ളവരെയും ഈ ലോക്ക്ഡൗൺ പലതും പഠിപ്പിക്കുന്നു. എല്ലാവരോടും എനിക്ക് ഇപ്പോൾ പറയാനുള്ളത്

    • ഭയം വേണ്ട
ജാഗ്രത മതി**

ഫാത്തിമ സമീമ. പി പി
9 I ജി.വി.എച്ച്.എസ്.ചേളാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ