ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ജീവിക്കണം നമുക്ക് അതിജീവിക്കണം
നാടിനെ നടുക്കുമീ മഹാമാരിയെ .
കടത്താം നമുക്ക് നാട് കാടത്തണം
ലോകത്തെ വിഴുങ്ങിയ പേടിസ്വപ്നത്തെ .
മനുഷ്യജീവനെ പുല്ലു പോൽ വിഴുങ്ങുന്ന
നിന്നെ ഞങ്ങൾ തോല്പിക്കും.
നിന്റെ വിരുതുകൾ കണ്ട് ഞങ്ങൾ പേടിക്കില്ല .
ഇത് കേരളമാണ് നോക്കു നീ.
കൊറോണെ നിന്നെ തോൽപിച്ച്
കൂട്ടിലേക്ക് മടങ്ങുമീ മാതാ പിതാക്കളെ ,
പേടിയില്ല നിന്നെ ഞങ്ങൾക്ക് ,
നിന്നെ ജയിക്കാനുള്ള വിധി-
യാണുള്ളത്;കരുതലാണ്.
ഞങ്ങളെന്നും ഒറ്റകെട്ടാണ് ,പേടിയില്ല.
നിന്നെ ഞങ്ങൾ അതിജീവിക്കും.
പ്രളയത്തെ തോല്പിച്ചു , നിപ്പയെ തോല്പിച്ചു
എന്നിട്ടും കുലുങ്ങാത്ത കേരളത്തെ
കുലുക്കാൻ നോക്കണ്ട .
കഴിയില്ല നിനക്ക് കൊറോണെ ,ജയിക്കും
നിന്നെ ഞങ്ങൾ അതിജീവിക്കും.


അഭിയ സജി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത