സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ- ജാഗ്രതയും സമീപനവും

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -ജാഗ്രതയും സമീപനവും

നിപ്പ,എച്ച്1എൻ1,പക്ഷിപ്പനി,കൊറോണ തുടങ്ങി അനവധി രോഗങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഈ പ്രപഞ്ചത്തിൽ അലയടിക്കുന്നത്.കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് 19 ആണ് ഇപ്പോൾ മാനവ സമൂഹത്തെ പരിഭ്രമിപ്പി ക്കുന്നത്.സാമൂഹിക അകലം പാലിക്കുക,താമസസലത്തു തന്നെ സുരക്ഷിതരാവുക , കൈകൾ സോപ്പും വെള്ളവും കൊണ്ട് കഴുക്കുക,മാസ്ക് ഉപയോഗിക്കുക എന്നത് മാത്രമാണ്‌ മാനവ സമൂഹത്തിനു വേണ്ടി നമ്മൾ ചെയ്യണ്ട മഹത് കാര്യം.

            ഇന്ന് സാർസ് കോവ് 2  എന്ന കോവിഡ്19 ലോകത്തിന്റെ   ഉറക്കം കെടുത്തുകയാണ്.1960  ൽ പിറന്നെങ്കിലും അധികമാരും കാര്യമായി എടുക്കാത്ത ഒന്നായിരുന്നു കൊറോണ വൈറസ് കുടുംബം എന്നാൽ ഇന്ന് ചൈനയിലെ  വുഹാനിൽ  നിന്ന് തുടങ്ങിയ സാർസ് കോവ് 2  ലോകത്ത മുഴുവനും കാർന്ന്തിന്നുകയാണ് .അമേരിക്ക ,ചൈന തുടങ്ങി നാം വിചാരിച്ചു വെച്ചിരുന്ന വികസര രാജ്യങ്ങൾക്ക് നമ്മുടെ കൊച്ചു നാട് ഇന്ന് ഒരു മാതൃകയാണ്.അമേരിക്കയിലും ചൈനയിലും നിരവധി പേർ മരിച്ചപ്പോഴും ഭയത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞു കൊണ്ട്പോരാടിയവരുടെ എണ്ണം എണ്ണമറ്റതാണ് . വ്യക്തിശുചിത്വവും പരിസരശുചിത്വവും  കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ ആവശ്യമായൊരു  ഘടകമാണ് .വ്യക്തിശുചിത്വം  നിലനിർത്താൻ നമുക്ക് പുറത്തുപോയി വന്നതിനു ശേഷം കൈ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകേണ്ടതാണ് .കോവിഡ് 19 ന്  ചുറ്റുമുള്ള സ്പൈക്സ് സോളാർ കോറോണയെ ഓർമപ്പെടുത്തുന്നവയാണ് അതിനാലാണ് പുതിയ വൈറസിനെ കൊറോണ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.അതുകൊണ്ടുതന്നെ ഹാൻഡ് സാനിറ്റൈസർ വൈറസിന്റെ സ്പൈകുകളിൽ സ്പർശിക്കുമ്പോൾ രോഗാണു നശിച്ചുപോകും. മറ്റുള്ള രാജ്യത്തെ സംബന്ധിച്ചു നമ്മൾ ഇന്ത്യക്കാർക്ക് പ്രതിരോധശേഷി കൂടുതലാണ്

അതും കോറോണയിൽ നിന്ന് രക്ഷപെടാൻ നമ്മളെ സഹായിക്കുന്നു.

           എന്തിൽ നിന്ന് വന്നു കൊറോണവൈറസ് എന്നത് ഇന്നും സംശയമുദിപ്പിക്കുന്ന ചോദ്യമാണ് .ലോകത്തെ മുഴുവൻ ബാധിച്ച പ്രശ്നം എന്ന നിലക്ക് ,വിവിധ രാജ്യങ്ങൾ തമ്മിൽ സഹകരിച്ച,അന്താരാഷ്ട്ര പ്രോട്ടോകോളുകൾ രൂപപ്പെടുത്തി മാത്രമേ ഇന്നത്തെ നിലക്ക് കോവിഡ് 19 -നെതിരെ വിപുലമായ ക്ലിനിക്കിൽ പരീക്ഷണങ്ങൾ  സാധ്യമാകൂ.അതുകൊണ്ട് തന്നെ നല്ലൊരു  ലോകത്തിന് വേണ്ടി അക്ഷീണം  പ്രയത്നിക്കുകയാണ് ലോകാരോഗ്യസംഘടന .ഇത് കൂടാതെ നമ്മുടെ നാട്ടിൽ പോലീസുകാരും ,ഡോക്ടർമാരും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നമ്മുടെ സുരക്ഷക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്.
17വർഷം മുൻപ് സാർസ്, എട്ടുവർഷം മുമ്പ് മെർസ്, ഇപ്പോൾ സാർസ് കോവ് 2  അങ്ങനെ കൊറോണ കുടുംബത്തിലെ  അംഗങ്ങൾ നമ്മളെ ഇനിയും വേട്ടയാടുമോ എന്നത് പ്രസക്തമേറിയെ ചോദ്യമാണ് എന്തുതന്നെയായാലും  ഇന്നത്തെ സുരക്ഷക്കുവേണ്ടി  നാളത്തെ ഒരുമ്മക്ക് വേണ്ടി നമ്മുക്കും അകലം പാലിക്കാം.      
            
ശാരിക എസ്
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം