Schoolwiki സംരംഭത്തിൽ നിന്ന്
ആരും ചെറുതല്ല
പണ്ട് ഒരു രാജ്യത്ത് ആളുകൾക്ക് ഒന്നിനെയും പേടിയില്ലാതെ എന്തും ഞങ്ങൾക്ക് പിടിച്ച് കെട്ടാനാകും എന്ന മനോഭാവത്തോടെ എല്ലാവരേയും വെല്ലുവിളിച്ച് കഴിഞ്ഞ് കൂടി . അവർ കുറെ കണ്ടുപിടുത്തങ്ങളും നടത്തി. ഇതിനിടയിൽ അവർക്കിടയിലേക്ക് ഒരു വൈറസ് രോഗം പടർന്ന് പിടിച്ചു. ആളുകൾ കൂട്ടത്തോടെ മരിച്ചു. എല്ലാം കണ്ടുപിടിച്ചു എന്ന് അഹങ്കരിച്ച അവർക്ക് ഇതിന് ഒരു പ്രതിവിധി കണ്ടെത്താനായില്ല. ഈ രോഗം മറ്റു രാജ്യങ്ങളിലേയ്ക്കും പടർന്ന് പഠിച്ചു. തങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തല പൊക്കി ഞെളിഞ് നിന്ന രാജ്യങ്ങൾ പകച്ച് നിന്നു. ഇതിന് ഇടയിൽ ഈ രോഗത്തിന് ഒരു പേര് നൽകി "കൊറോണ".... ഈ രോഗത്തിന് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. വലിയ രാജ്യങ്ങൾ നിസാരമായി കണ്ട വൈറസിനെ ചെറുക്കാനായിചില ചെറു രാജ്യങ്ങൾ മുൻകരുതലുകളെടുത്തു. സാമൂഹ്യമായ അകലവും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ച് അധികാരികളുടെ നിർദേശത്തോടെ കുടുബംങ്ങളിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ രോഗം ബാധിച്ചവരെ പ്രത്യേക സ്ഥലങ്ങളിൽ പാർപ്പിച്ച് രോഗ വിമുക്തരാക്കി. എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒറ്റകെട്ടായി നിന്നതു കൊണ്ട് മരണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനായി . നാം ഒരിക്കലും ആരെയും ചെറുതായി കാണരുത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]
|