പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ് 19
ഡിസംബർ 1 2019 ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് കോവിഡ്19 ആദ്യമായി തുടക്കം കുറിച്ചത്. ഒരു വ്യക്തിയിൽ തുടങ്ങി 7000 ജീവൻ തിന്ന മഹാമാരിയുടെ കഥ തുടരുകയാണ്. വഹാൻ മാർക്കറ്റിൽ നിന്നും ഒരാൾ പനിയും ചുമയും ശ്വാസതടസ്സവുമായിട്ട് ചികിത്സക്ക് എത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഇത് ഒരു സാധാരണ പനിയല്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഒരോ ദിവസവും കഴിയുമ്പോഴും രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചുവന്നു. ഡിസംബർ31ന് വുഹാൻ മാർക്കറ്റ് ചൈന അടച്ചു. ജനുവരി 11 ആദ്യ കോവിഡ്19 മരണം ചൈനയിൽ തുടക്കം കുറിച്ചു. ജനുവരി 13 തായ്‍ലാൻഡ് ജനുവരി 16 ജപ്പാൻ 26ന് ദക്ഷിണകൊറിയ 21ന് അമേരിക്ക എന്നിങ്ങനെ കോവിഡ്19 ലോക ഭൂപടം മുഴുവൻ വിഴുങ്ങാൻ തുടങ്ങി. ജനുവരി 30 ന് അത് നമ്മുടെ സ്വന്തം ഇന്ത്യയിലും എത്തി. ചൈനയിൽ മനുഷ്യൻ നിലത്തു വീണ് മരിക്കാൻ തുടങ്ങി. ചൈനയിൽ എല്ലാ ഗതാഗതമാർഗ്ഗവും നിർത്തലാക്കി. ആ സമയം വുഹാൻ നഗരം ശവ പറമ്പായി കഴിഞ്ഞു. |