പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
      കോവിഡ് 19

2019 ഡിസംബർ 1 ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് കോവിഡ്19 ആദ്യമായി തുടക്കം കുറിച്ചത്. ഒരു വ്യക്തിയിൽ തുടങ്ങി 7000 ജീവൻ തിന്ന മഹാമാരിയുടെ കഥ തുടരുകയാണ്.

വഹാൻ മാർക്കറ്റിൽ നിന്നും ഒരാൾ പനിയും ചുമയും ശ്വാസതടസ്സവുമായിട്ട് ചികിത്സക്ക് എത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഇത് ഒരു സാധാരണ പനിയല്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഒരോ ദിവസവും കഴിയുമ്പോഴും രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചുവന്നു. ഡിസംബർ31ന് വുഹാൻ മാർക്കറ്റ് ചൈന അടച്ചു. ജനുവരി 11 ആദ്യ കോവിഡ്19 മരണം ചൈനയിൽ തുടക്കം കുറിച്ചു. ജനുവരി 13 തായ്‍ലാൻഡ് ജനുവരി 16 ജപ്പാൻ 26ന് ദക്ഷിണകൊറിയ 21ന് അമേരിക്ക എന്നിങ്ങനെ കോവിഡ്19 ലോക ഭൂപടം മുഴുവൻ വിഴുങ്ങാൻ തുടങ്ങി. ജനുവരി 30 ന് അത് നമ്മുടെ സ്വന്തം ഇന്ത്യയിലും എത്തി. ചൈനയിൽ മനുഷ്യൻ നിലത്തു വീണ് മരിക്കാൻ തുടങ്ങി. ചൈനയിൽ എല്ലാ ഗതാഗതമാർഗ്ഗവും നിർത്തലാക്കി. ആ സമയം വുഹാൻ നഗരം ശവ പറമ്പായി കഴിഞ്ഞു. ഫെബ്രുവരി 1 ന് ചൈനയിൽ മരണം 259 ഉം 11791 രോഗികളും. ഫെബ്രുവരി 19ന് ഇറാനിൽ ആദ്യ കോവിഡ്19 എത്തി. ഇറാനിൽ തുടക്കം തന്നെ മരണം വർദ്ധിക്കാൻ തുടങ്ങി. കോവിഡ്19 ന്റെ തീപ്രതയും വ്യാപനവും കണക്കിലെടുത്ത് World Health Organization കോവിഡ്19 നെ മഹാമാരി ആയി പ്രഖ്യാപിച്ചു. മാർച്ച് 17 ആയപ്പോൾ ഇറ്റലിയിൽ മരണം 1200ഓളം ആയി. രാജ്യങ്ങൾ തമ്മിൽ അതിർത്തികൾ അടച്ചു. ലോകത്തെ തിരക്കുപിടിച്ച സ്ഥലങ്ങൾ എല്ലാം ശൂന്യമായി. .ശാസ്ത്രം പറയുന്നത് കൊറോണ മനുഷ്യരിലേക്ക് വന്നത് ഈനാംപീച്ചിയിൽ നിന്നാണെന്നാണ്.ജനുവരി 30 ന് ഇന്ത്യയിലും പിന്നീട് കേരളത്തിൽ തൃശ്ശൂരിലും കോവിഡ്19 എത്തി. ദിവസം തോറും രോഗികളുടെ എണ്ണം വർദ്ധിച്ചുവന്നു. ലോകം മുഴുവൻ ലോക് ഡൗൺ തുടങ്ങി

ഫാത്തിമ ഫർസാന
6 സി പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ