ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ സ്നേഹദീപം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹദീപം


വിശ്വമാകെ പ്രകാശദീപം പരത്തുന്ന വിശ്വയ്ക ദീപമാണമ്മ
നന്മയും തിന്മയും എന്തന്നറിയുവാൻ 
തിന്മ തൻ അന്ധകാരത്തെ നീക്കുവാൻ
എന്നിൽ പ്രകാശിക്കും ദീപമാണമ്മ
മാതൃവാത്സല്യത്തിൽ തേനെന്നെ ഊട്ടുന്ന
ആ മുലപ്പാലിന്റെ മൂല്യം പകരുന്ന നറുതിരിയായി മാറുമമ്മ

അന്തരീക്ഷത്തിലെ ഒരു ചെറുപ്രാണിക്കും
സ്നേഹം പകരും പ്രത്യാംബ പോൽ
സർവംസഹയായ ഭൂമി മാതാവിനെ പോലെൻ അമ്മയും ശോഭിക്കുമ്പോൾ
എന്നുള്ളിൽ ആയിരമായിരം സ്നേഹദീപങ്ങൾ ശോഭിക്കും.
ഞാനെന്നെ അറിയും എൻ ആത്മാവിനേയും
മാതാ-പിതാ- ഗുരു - ദൈവം എന്ന തത്വം എന്നിൽ ഉറപ്പിക്കും ദേവിയമ്മ
എന്നും പ്രകാശിച്ചു വിളങ്ങുന്ന വിശ്വയ്ക സ്നേഹദീപമമ്മ

 

അഷ്ടമി എ എസ്
8 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത