വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


മരവും കാറ്റും മലയോട് ചൊല്ലി ...
തെളിനീരുറവയെവിടെ ?

തൂവാലി പക്ഷിയും തുമ്പിയും , പരൽ മീനും
പുഴയോട് ചോദിച്ചു ...
തെളിനീര് ഒഴുകാത്തതെന്താ?
ഇടമുറിഞ്ഞവശയായ പുഴ പറഞ്ഞു ...
ഒഴുക്ക് നിലച്ചതിൻ കാരണം ...
ഞാനല്ല നീയല്ല മീനല്ല കാറ്റല്ല ...
കുന്നിലെ മണ്ണാണ് ...!!!
മണ്ണ് കരഞ്ഞു കൊണ്ടേത്തമിട്ടു....
ഞാനല്ല ഞാനല്ല മനുഷ്യനാണ് ...
അവരെന്നെ എടുത്ത് കൊണ്ടിവിടെ ഇട്ടു. !!
തോടും , പുഴയും , വയലും നികത്തി ...
അവരെന്നെ മറ്റൊരു രൂപമാക്കി....
ഇതു കേട്ടെല്ലാരും മനുഷ്യനോടോതി...
അരുതരുത് ഇങ്ങനെ ചെയ്യരുത്...
ഈ ഭൂമി എല്ലാരുടേതുമാണ്.
 

ദേവിക കെ
6 സി ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത