ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം3

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മുടെ വീടും പരിസരവും ചുറ്റുപാടും എല്ലാം ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ ശുചിത്വം എങ്ങനെയാണോ അതിനെ ആശ്രയിച്ചിരിക്കും ആ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യവും.ശുചിത്യത്തെ നമുക്ക് രണ്ടായി തിരിക്കാം.പരിസരശുചിത്വവും,വ്യക്തിശുചിത്വവും.

വീടും ചുറ്റുപാടുമുള്ള സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക,പൊട്ടിയ പാത്രങ്ങളിലും ചിരട്ടകളിളും മറ്റും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക,തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊതുകുകൾ പെറ്റുപെരുകുന്നത് തടയാനും അതുവഴി കൊതുക് പരത്തുന്ന രോഗങ്ങളെ ഒഴിവാക്കാനും കഴിയും.

വ്യക്തിശുചിത്വമെന്നാൽ രാവിലെ ഉണർന്നെഴുന്നേറ്റ് പല്ല് തേച്ച്,കുളിച്ച്,വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക,മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിമാത്രം ഉപയോഗിക്കുക,കൈകാലുകൾ എപ്പോഴും സോപ്പിട്ട് കഴുകി വൃത്തിയായി വയ്ക്കുക,അടിവസ്ത്രങ്ങളിൽ ഈർപ്പമുണ്ടായി ഫംഗസ് ബാധയുണ്ടാകാൻ സാധ്യത ഉള്ളതിനാൽ അവ ദിവസവും രണ്ട് പ്രാവശ്യമെങ്കിലും മാറ്റുക,മലമൂത്രവിസർജ്ജനത്തിന് ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക തുടങ്ങിയവ ഉൾപ്പെടുന്നു.

അർപ്പിത ബാലു
7A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം