സെന്റ്.തോമസ് എൽ.പി.എസ്.വേളി/അക്ഷരവൃക്ഷം/ കൊറോണ ശത്രുവോ മിത്രമോ?

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ ശത്രുവോ മിത്രമോ?     


കൊറോണ ശത്രുവെന്ന അഭിപ്രായമൊന്നുമെനിക്കില്ല, കാരണം അച്ഛൻ കുടിച്ചു വരുന്നതും അമ്മയെ തല്ലുന്നതും ഞങ്ങൾ കാണുന്നില്ല. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുബം എന്നും, അച്ഛൻറെ നേഹമെന്തെന്നും ഞങ്ങളിന്ന് അനുഭവിക്കുന്നു .എന്നും സന്ധ്യക്ക് ഞങ്ങൾ കുട്ടബത്തോടെ ഇരുന്ന് പ്രാർത്ഥിക്കുന്നു, ആഹാരം കഴിക്കുന്നു ,തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. എന്നും ഞങ്ങൾ ഫോണിലൂടെ അപ്പുപ്പനേയും അമ്മുമ്മയേയും അച്ഛൻ്റേയും അമ്മയുടേയും സഹോദരങ്ങളോടു സംസാരിക്കുന്നു. അമ്മ മാത്രം ചെയ്തു കൊണ്ടിരുന്ന ജോലികൾ ഞങ്ങൾ എല്ലാവരുമായി വിഭജിച്ച് ചെയ്യുന്നു. ഞങ്ങളുടെ വീടിപ്പോൾ ചെറിയൊരു സ്വർഗ്ഗമാണ് .

          എനിക്ക് കൂടുതലൊന്നും അറിയില്ല. അമ്മ പറയുന്നതു കേട്ടു ഇപ്പോൾ യമുന്ന നദിയിലെ ജലത്തിന് മഞ്ഞനിറo മാറിയെന്നും ഡൽഹിയിലെ വായൂശുദ്ധമായെന്നും ഇന്ത്യയിൽ നിന്നാൽ ഹിമാലയം കാണാൻ സാധിക്കുമെന്നും. അതിലൊക്കെ ഉപരിയായി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ മാതൃകയായി മാറി. ഇത്തിരി പോന്ന ഈ കുഞ്ഞതന് നമ്മെ ഇങ്ങനെയൊക്കെ ആക്കി തീർക്കാമെങ്കിൽ അവൻ നമ്മുടെ ശത്രുവാകുന്നത് എങ്ങനെ? 

അല്പം ചില പരിമിതികൾ നമ്മുക്ക് ഇത്രയേറെ സന്തോഷം തന്നുവെങ്കിൽ നമ്മുക്ക് കുറെ നാൾ കൂടി ആ സന്തോഷം അനുഭവിച്ച് വീട്ടിൽ തന്നെ ഇരുന്നു കൂടെ? അകലം പാലിച്ച് സ്വയം വൃത്തിയാകാം. കൈകൾ സോപ്പിട്ട് കൂടെ കൂടെ കഴുകാം ഗവൺമെൻ്റ് പറയുന്ന വാക്കുകൾ ദൈവ വചനങ്ങളായി അനുസരിക്കാം.


ജോജി
4 സെന്റ് തോമസ് എൽ പി എസ് വേളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം