സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവന ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
'അതിജീവന ഗ്രാമം'



പച്ചപ്പട്ടു വിരിച്ച പോലുള്ള ആ ഗ്രാമം അത്ര  സുന്ദരമായിരുന്നു , എന്നാൽ അതിപ്പോൾ എല്ലാവരുടെയും ഓർമകളിൽ  മാത്രം. അവിടുത്തെ ഗ്രാമവാസികൾ ആ ഗ്രാമത്തെയും ഒരു നഗരം പോലെ ആക്കി മാറ്റിയിരിരുന്നു .അവൾക്കും ഉണ്ട് ആ നാടിനെ കുറിച്ച് കുറച്ചേറെ ഓർമ്മകൾ. തന്റെ നാടിനെ സംരക്ഷിക്കാൻ അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ അവളുടെ കയ്യിൽ നിന്ന് അത് വളരെ അകലത്തിൽ ആയിരുന്നു. അതാണ് അമ്മു, ഒരു അനാഥയായ ബാലിക.അതുകൊണ്ട് തന്നെ അവളുടെ വാക്കുകൾ കേൾക്കാൻ ആരും തയ്യാറായിരുന്നില്ല. ആ ഗ്രാമത്തിലെ സൗന്ദര്യം ആയിരുന്ന വയലേലകളും നദികളും എല്ലാം നശിച്ചിരിക്കുന്നു. വയലേലകളുടെ സ്ഥാനത്ത് വളരെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു.  മരങ്ങൾ എല്ലാം തന്നെ മുറിച്ചുമാറ്റപ്പെട്ടിരുന്നു.   ദിനംപ്രതി കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ  അളവും കൂടി കൂടി വന്നു ." അരുത് ആ ഒരു മരം കൂടി മുറിക്കരുത്" അവൾ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു. ഈ മരങ്ങൾ കൊണ്ട് എന്തൊക്കെ ഉപയോഗമാണെന്ന് നിനക്ക് അറിയില്ലല്ലോ എന്നുള്ള നാട്ടുകാരുടെ ആക്രോശം മാത്രമായിരുന്നു തിരികെ കിട്ടിയത്. ചൂട് കാരണം വീട്ടിൽ ഇരിക്കാനോ,  പുറത്തിറങ്ങാനോ പറ്റാതെ ആയി. നദികൾ വറ്റിയതിനാൽ വെള്ളത്തിനും ക്ഷാമം ആയി, ഒരു തുള്ളി വെള്ളത്തിന് വേണ്ടി എല്ലാവരും അലഞ്ഞു. പലരുടെയും പരിശ്രമഫലമായി ആ നഗരത്തിൽ വെള്ളം എത്താൻ തുടങ്ങി. അവസാനം ആ സ്രോതസ്സും നിലച്ചു. ജനങ്ങളുടെ രോഗപ്രതിരോധശക്തി കുറഞ്ഞതു കാരണം വലുത് എന്നോ ചെറുതെന്നോ ഉള്ള പ്രായഭേദമന്യേ രോഗങ്ങളും വർദ്ധിച്ചു,    ഓരോ മനുഷ്യനും മരണത്തെ മുന്നിൽ കാണുവാൻ തുടങ്ങി. മരണത്തിന്റെ കണക്കുകൂട്ടലുകൾ അനിർവചനീയം ആയി. നാളുകൾ ഏറെ കാത്തിരുന്ന അവളുടെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ അവൾ  കളക്ടറായി.
           തന്റെ ഗ്രാമത്തിന്റെ ഉന്നതിക്കുവേണ്ടി പലയിടങ്ങളിലും തന്റെ ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ച് ഉന്നയിക്കുകയും അവരെ ബോധവൽക്കരിക്കാനും ശ്രമിച്ചുകൊണ്ട് അവൾ 
അവരുടെ ഉന്നതിക്കു വേണ്ടി  പ്രവർത്തിച്ചു.  അങ്ങനെ മരണത്തിന്റെ എണ്ണം ക്രമേണ കുറഞ്ഞു വരാൻ തുടങ്ങി. ഒരുനാൾ അവളെ അവഗണിച്ചവർ എല്ലാം അവളെ പരിഗണിക്കാനും അനുസരിക്കുവാനും തുടങ്ങി. 
             
           "ഈ മാരക രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്,  അതുകൊണ്ടുതന്നെ പഴയ ഗ്രാമാന്തരീക്ഷത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. ഈ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ നഗരത്തെ അല്ല നമുക്ക് ആവശ്യം മറിച്ച് വേണ്ടത് ഒരു നല്ല ഗ്രാമമാണ്". അവളുടെ വാക്കുകൾ കേട്ട് തന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അവർ വാചാലരായി. ആ പഴയ നാടിനെ വീണ്ടെടുക്കുവാനുള്ള  ശ്രമങ്ങൾ തുടങ്ങി. മരങ്ങൾ ഏറെ വച്ചുപിടിപ്പിച്ചു,  കോൺക്രീറ്റ് തറകളെ  വീണ്ടും പഴയ അവസ്ഥയിലേക്ക് അവർ കൊണ്ടുവന്നു. പതിയെ പതിയെ  വറ്റിവരണ്ട കുളങ്ങളും, പുഴകളും കിണറുകളും,  എല്ലാം മഴയാൽ നിറഞ്ഞൊഴുകാൻ തുടങ്ങി. വരണ്ടുണങ്ങി കിടന്ന് മരുഭൂമിക്ക് സമാനമായിരുന്ന  സ്ഥലത്തേക്ക് നിർബാധം മഴ പെയ്തപ്പോൾ  മാലിന്യകൂമ്പാരം അവിടെയൊക്കെ   ഒഴുകാൻ തുടങ്ങി. അത് മറ്റു  പകർച്ചവ്യാധികൾക്ക് കാരണമായി. മരണങ്ങൾ വീണ്ടും ആവർത്തിച്ചു. തന്റെ നാട്ടുകാർ പ്രകൃതിയോട് ചെയ്ത ക്രൂരതക്കാണ് വീണ്ടും  ഈ ശിക്ഷ എന്ന് അറിയാമായിരുന്നിട്ടുകൂടി അവൾ അവർക്ക് വേണ്ടി വീണ്ടും പ്രവർത്തിച്ചു. അമ്മു തന്റെ സകല ശക്തികളും ഉപയോഗിച്ച് തന്റെ  നാട്ടുകാർക്ക് തണലും ആഹാരവും ഒരുക്കുവാൻ  തുടങ്ങി. തുടർച്ചയായ പരിശ്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും  ഒടുവിൽ അവർ വിജയിച്ചു. എല്ലാ അസുഖങ്ങളും അവരെ വിട്ട് ഒഴിഞ്ഞുപോയി. പ്രകൃതി അവരെ കനിഞ്ഞു,  അവസാനം അവർ മനസ്സിലാക്കി പ്രകൃതി അത് നമുക്ക് തന്നിരിക്കുന്ന വരദാനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് തന്നെ വിനയാകും. അതിനുശേഷം അവർ വീണ്ടും  നഗരവാസികൾ ആകാൻ ഇഷ്ടപ്പെട്ടില്ല എന്നും ഗ്രാമത്തെ തന്നെ സ്നേഹിച്ചു കഴിഞ്ഞു.
            ഇന്നും ഇങ്ങനെ ഒരുപാട് ഗ്രാമങ്ങൾ നഗരങ്ങൾ ആയി മാറ്റിക്കൊണ്ടിരിക്കുന്നു, ചിലപ്പോൾ ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത രീതിയിൽ. അമ്മുവിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ടായി എന്ന് വരില്ല 



രശ്മി.പി
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത / കഥ / ലേഖനം