ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/നിനക്കു മാത്രമല്ല

14:30, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ് കരമന/അക്ഷരവൃക്ഷം/നിനക്കു മാത്രമല്ല എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/നിനക്കു മാത്രമല്ല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിനക്കു മാത്രമല്ല


നിനക്കുമാത്രമല്ല
മരങ്ങൾക്കും
ഒഴുകുന്ന നദിക്കും
ഹൃദയമുണ്ട്.

നിനക്കുമാത്രമല്ല
പൂവുകൾക്കും
ചിത്രശലഭങ്ങൾക്കും
പ്രണയമുണ്ട്.

നിനക്കുമാത്രമല്ല
ചെമ്പരത്തിപ്പൂവിനും
രക്തവർണ്ണമാകാനായിരുന്നു
എന്നും ഇഷ്ടം.

നിനക്കുമാത്രമല്ല
കൊഴിഞ്ഞുവീഴുന്ന
ഓരോ ഇലകളിലും
വേർപാടിന്റെ ദുഖമുണ്ട്.

നിനക്കുമാത്രമല്ല
ചിറകുകൾ പൊഴിച്ച്
മരിച്ചുവീഴുന്ന
ഈയാംപാറ്റകൾക്കും
സ്വപ്നങ്ങളുണ്ടായിരുന്നു.

നിനക്കുമാത്രമല്ല
പക്ഷികൾക്കും
നക്ഷത്രങ്ങൾക്കും വേണം
ആകാശം.

നിനക്കുമാത്രമല്ല
മറതി
കൂടണയാൻ
മറന്നുപോയ കിളികളെയും
കൂട്ടം തെറ്റി മേഞ്ഞ
കുഞ്ഞാടിനെയും
നീ ഓർക്കണം.

നിനക്കുമാത്രമല്ല
അക്ഷരമെഴുതുന്ന
മുഴുവൻപേർക്കും
തെറ്റുവരും... !!

നേഹ.എൻ
11 ബയോളജി സയൻസ് ഗവ.ഗേൾസ് എച്ച്.എസ്.എസ്. കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത