നിനക്കുമാത്രമല്ല
മരങ്ങൾക്കും
ഒഴുകുന്ന നദിക്കും
ഹൃദയമുണ്ട്.
നിനക്കുമാത്രമല്ല
പൂവുകൾക്കും
ചിത്രശലഭങ്ങൾക്കും
പ്രണയമുണ്ട്.
നിനക്കുമാത്രമല്ല
ചെമ്പരത്തിപ്പൂവിനും
രക്തവർണ്ണമാകാനായിരുന്നു
എന്നും ഇഷ്ടം.
നിനക്കുമാത്രമല്ല
കൊഴിഞ്ഞുവീഴുന്ന
ഓരോ ഇലകളിലും
വേർപാടിന്റെ ദുഖമുണ്ട്.
നിനക്കുമാത്രമല്ല
ചിറകുകൾ പൊഴിച്ച്
മരിച്ചുവീഴുന്ന
ഈയാംപാറ്റകൾക്കും
സ്വപ്നങ്ങളുണ്ടായിരുന്നു.
നിനക്കുമാത്രമല്ല
പക്ഷികൾക്കും
നക്ഷത്രങ്ങൾക്കും വേണം
ആകാശം.
നിനക്കുമാത്രമല്ല
മറതി
കൂടണയാൻ
മറന്നുപോയ കിളികളെയും
കൂട്ടം തെറ്റി മേഞ്ഞ
കുഞ്ഞാടിനെയും
നീ ഓർക്കണം.
നിനക്കുമാത്രമല്ല
അക്ഷരമെഴുതുന്ന
മുഴുവൻപേർക്കും
തെറ്റുവരും... !!