സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നഷ്ടമായ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടമായ എന്റെ അവധിക്കാലം


മനസ്സിൽ തങ്ങി നിൽക്കുന്ന കഴിഞ്ഞ വർഷത്തെ ഒരു അവധിക്കാലം എനിക്കിന്ന് അന്യമായി. കൊറോണ എന്ന മാരകവൈറസ് നമ്മിൽ നിന്നും എല്ലാം അകറ്റി. എങ്ങും നിശബ്ദത.... വിജനമായ റോഡുകൾ, പാർക്കുകൾ, തീയേറ്ററുകൾ, ഉത്സവങ്ങൾ, ഈസ്റ്റർ, വിഷു, എല്ലാം ഇന്ന് ഒരു ഓർമ്മ മാത്രമായി. ആരവങ്ങൾ ഇല്ലാത്ത കളിസ്ഥലങ്ങൾ.... എന്നാലും ഞാൻ സന്തോഷവതിയാണ്. ഒരു മാരക വിപത്തിനെ നേരിടാൻ ചിത്രങ്ങൾ വരച്ചും കഥാപുസ്തകങ്ങൾ വായിച്ചും ഞാൻ സമയം തള്ളി നീക്കുന്നു. ഇന്നു നാം പാലിക്കുന്ന ഈ സാമൂഹിക അകലം ഒരു നല്ല നാളെയുടെ തുടക്കമാവട്ടെ !

ദൃശ്യ. എസ്. നായർ
3 A [[|സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം