ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി നമ്മുടെ അമ്മയാണ് .പുരാതനകാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ സംഭാവനകളെ ഉപയോഗിച്ച് വരുന്നു.പ്രകൃതിയുടെ ഒരു ഘടകമാണ് വനങ്ങൾ.എന്നാൽ മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനങ്ങൾ നശിപ്പിക്കപ്പെടുന്നു . കാടുകൾ ഇല്ലാതാകുന്നതോടെ വനങ്ങൾ കോൺക്രീറ്റ് വനങ്ങളായി മാറുന്നു . "ഭൂമിയുടെ കുട" എന്നറിയപ്പെടുന്ന ഓസോൺ പാളി ശോഷിച്ചുവരുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു. വ്യവസായത്തിന്റെയും സാങ്കേതികതയുടേയും രംഗങ്ങളിലുണ്ടാകുന്ന പാർശ്വഫലങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നു. മുൻപൊരിക്കലും നാം കാണാത്ത തരത്തിൽ വായുവും ജലവും മലിനപ്പെടുന്നു.

വായു മനുഷ്യന് അവിഭാജ്യ ഘടകമാണ് എന്നാൽ നഗരങ്ങളിലും മറ്റുമുള്ള ഫാക്ടറികൾ വിഷവാതകങ്ങൾ പുറത്തുവിടുന്നു.വാഹനങ്ങളിൽ നിന്നുള്ള പുകയും വായുവിനെ മലിനപ്പെടുത്തുന്നു.ഇങ്ങനെ മലിനവായു ശ്വസിക്കുന്നതിലൂടെ വ്യാപകമാകുന്ന ശ്വാസകോശാർബുദം,രക്തസമ്മർദ്ദം ,ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു .വായു മലിനീകരണത്തിന്റെ മറ്റൊരു ദോഷഫലമാണ് അമ്ലമഴ. ശബ്ദമലിനീകരണവും നഗരങ്ങളിലെ പ്രധാന പ്രശ്നമാണ്.

ശുദ്ധജലം മനുഷ്യന്റെ ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ് . സസ്യങ്ങളുടെയും മൃഗങ്ങളുടേയും മനുഷ്യന്റെയും നിലനിൽപിന് ഒഴിച്ചൂകൂടാനാവാത്തതാണ് ശുദ്ധജലം ...ഇന്നും കാർഷിക പ്രവർത്തനങ്ങൾ ഒരളവുവരെ ശുദ്ധജലത്തെ ആശ്രയിച്ചാണ്. ഊർജ്ജോത്പാദനത്തിനും ഗതാഗതത്തിനും മുഖ്യപങ്ക് വഹിക്കുന്നത് ജലമാണ് . എന്നാൽ ഇന്ന് ഫാക്ടറി മാലിന്യങ്ങളാലും കീടനാശിനികളാലും ജലം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. സത്യത്തിൽ നദികളുടെ ഉപയോഗം നാം ഇനിയും തിരിച്ചറിയുന്നില്ല .

ജീവജാലങ്ങളുടെ നിലനില്പിന് ആധാരമാണ് വായു, ജലം, പ്രകൃതി എന്നിവ . അവയുടെ നാശം നമ്മുടെ സർവ്വനാശമാകാൻവരെ ഇടയുണ്ട് .

അനന്ദു എസ്സ്
7 A ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം