ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണയെ കാണാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ കാണാനില്ല

ചൈനയിലെ വുഹാനിൽ ഒരു കൊറോണ ജനിച്ചു. ആ വൈറസ് താമസിച്ച ശരീരം കത്തിച്ചപ്പോൾ അവന് വേറൊരു താമസ സ്ഥലം ഇല്ലാതായി. അലഞ്ഞ് നടന്ന അവന് ആരോ കോവിഡ് - 19 എന്നു പേരിട്ടു. അവിടെ അവൻ കാരണം കുറെ ആളുകൾ മരിച്ചു. അതിനു ശേഷം അവൻ ഇന്ത്യയിലേക്ക് വന്നു. അവിടെയും അവൻ കുറച്ച് ആളുകളെ കൊന്നു. മുഖ്യമന്ത്രീം പ്രധാനമന്ത്രിയും കൂടി ഒരു പദ്ധതി ഒരുക്കി. ലോക്ക് ഡൗൺ ആണത്. അതായത് ആരും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. അവന് ഒരു ശരീരവും കിട്ടിയില്ല. അത്കൊണ്ട് നാണിച്ച് കോവിഡ് ഭൂമി വിട്ട് പോയി. പിന്നെ ഒരിക്കലും ആ വൈറസിന്റെ വികൃതികൾ നാട്ടിൽ കണ്ടിട്ടേയില്ല.

ശ്രീദുർഗ വി.എസ്സ്.
1 എ ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ