ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കീഴടക്കിയ മഹാമാരി കൊറോണ

ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട ഒരു വൈറസിനെക്കുറിച്ചാണ് ഈ കുറിപ്പ്

2019നവംബർ 12 ന് ചൈനയിലെ വുഹാനിൽ ആറോ ഏഴോ പേർക്ക്ഒരു രോഗം പിടിപെടുന്നു. അവിടെയാണ് കഥ തുടങ്ങുന്നത്.രോഗം വകവയ്ക്കാതെ അവർ പുറത്തിറങ്ങി നടക്കുന്നു. അവരിൽ നിന്ന് ഈ രോഗം കണക്കുകൂട്ടാൻ പറ്റാത്തവിധത്തിൽ ആളുകൾക്ക് പടർന്നുപിടിക്കുന്നു. പതിനാല് ദിവസങ്ങൾ കഴി‍‍ഞ്ഞ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവർ ഡോക്ടർനെ കാണുന്നു. എല്ലാവർക്കും ഒരേ രോഗം. ഡോക്ടർമാർ അമ്പരന്നു. ഇത്ഒരു വൈറസ് ആണെന്ന് ചൈനയിലെ ഡോക്ടർ ലീ വെൻലി യാങ് കണ്ടെത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ആദ്യം ചൈന പിന്നെപ്പിന്നെ ലോകം മുഴുവനും ഈ രോഗാണു എത്തുന്നു. ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് 19 എന്ന പേരുമിടുന്നു. മാസങ്ങൾ കഴിയുന്തോറും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു തുടങ്ങി. ഇന്ന് അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസന്തോറും ആയിരത്തിലേറെയാണ്. രോഗത്തെ നിയന്ത്രിക്കാനും മരണസംഖ്യ കുറയ്ക്കാനും നമ്മുടെ കേരളം നടത്തിയ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഇനിയും ഔഷധം കണ്ടുപിടിക്കാത്തതു കൊണ്ട് മുൻകരുതലുകൾക്ക് മാത്രമേ നമ്മെ രക്ഷിക്കാനാവൂ. ഈ മഹാമാരി നമ്മെ വിട്ടു പോകുന്ന ദിവസത്തിനായി പ്രത്യാശയോടെ കാത്തിരിക്കാം.