എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം

പുതുതലമുറ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് ആരോഗ്യം. ഒരു വ്യക്തിയുടെ  ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിയെ ആരോഗ്യം എന്ന് നിർവചിക്കാം. ശാരീരിക ശുചിത്വവും മനസ്സിന്റെ സംതൃപ്തിയും മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ശുചിത്വം എന്ന് പറയുമ്പോൾ വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും അതിൽ ഉൾപ്പെടുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി പോലും പരിസര ശുചിത്വത്തിന് വളരെ അധികം മൂല്യം നൽകിയിരുന്നു. ശുചിത്വം ദൈവികതയോട് അടുത്ത സദ്‌ഗുണമാണ് . ആരോഗ്യം വ്യക്തിയുടെതുമാത്രമല്ല രാഷ്ട്രത്തിനും മുതൽക്കൂട്ടാണ്. നല്ല ആഹാരശീലം ആരോഗ്യത്തിന്റെ ഘടകമാണ്. അതിൽ പോഷകസമൃദ്ധമായ ആഹാരങ്ങൾ ഉൾപ്പെടുന്നു. ശരിയായ പോഷകാഹാരത്തോടൊപ്പം നിദ്രയും, വിശ്രമവും ആവശ്യമാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി പരിഗണിക്കുമ്പോഴാണ് ഒരു വ്യക്തി പൂർണ ആരോഗ്യവാനാകുന്നത്. മാനസികാരോഗ്യത്തിന് ദൈവവിശ്വാസവും ,പ്രതിബന്ധങ്ങൾ ധീരമായി നേരിടാൻ നമ്മെ കരുത്തുള്ളവരാക്കുന്നു. ഇതെല്ലാം അടിസ്ഥാനമാക്കി നമ്മുടെ ആരോഗ്യം നമ്മുടെ കടമയാണെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കണം.

ഷഹർബാൻ ടി എസ്
VII D  എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം