പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരു പുതുയുഗത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പുതുയുഗത്തിനായ്


മനുഷ്യൻ അടിസ്ഥാനപരമായി നന്മയോ, തിന്മയോ?? തീർച്ചയായും നന്മയെന്ന് തന്നെയാണ് എൻറ്റെ ഉത്തരം.നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ,നമ്മുടെ ദിനചര്യകളെയെല്ലാം തകിടം മറിച്ച ദുരന്തം എന്തെല്ലാം കാര്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മൾ അറിയാതെ നമ്മൾക്ക് ചെയ്തു കിട്ടുന്ന ഒരോ നന്മകളും ഒരു പുണ്യമാണെന്ന് നാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ജീവിതത്തിൻറ്റെ വേഗതയിൽ നമ്മുക്ക് നഷ്ടമായിരുന്ന കാഴ്ചകൾ നമ്മുക്കിനി ഹ്യദയത്തോട് ചേർത്തുവയ്ക്കാം.സ്കൂൾ മുറ്റത്ത് നിന്ന് കളിച്ച കൂട്ടുകാരനെ തള്ളി വീഴ്ത്തിയപ്പോൾ അവൻറ്റെ കണ്ണിൽ നിന്ന് അടർന്ന കണ്ണുനീര് തുടച്ച് മാറ്റി അറിയാതെ പറ്റിയതാടാ...യെന്ന് ഹ്യദയം കൊണ്ട് ഏറ്റ് പറയാൻ പഠിക്കാം.അവൻറ്റെ വിശപ്പിൻറ്റെ ദൈന്യതയിൽ വിഭവസമൃദ്ധിയാകാം. നമ്മുക്കിനി വെറും പാവം മനുഷ്യനായിരിക്കാൻ ശ്രമിക്കാം.മറ്റുള്ളവരിൽ നിന്ന് സ്വികരിച്ച നന്മകളും അനുഗ്രഹങ്ങളും മറന്നു കളയാതിരിക്കാൻ ശ്രമിക്കാം.എത്ര കയ്പേറിയ അനുഭവങ്ങളും എങ്ങനെ മധുരമാക്കാം എന്ന് നമ്മുക്കിനി ചിന്തിക്കാം. ഒരു ദുരന്തത്തിനും അണച്ചു കളയാനാവാത്ത വെളിച്ചങ്ങളായി ജ്വലിക്കുന്ന ഹ്യദയങ്ങളെ ചേർത്തുവച്ച് , സാമൂഹിക അകലം പാലിക്കാം.ഒരൂ പുതുയുഗ പിറവിക്കായ്....❤

ആൽവിൻ ജെ പെരെരാ
5 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം