ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

മരങ്ങളും ,പുഴകളും മലകളും, വനങ്ങളും ,ജീവനുള്ളതും ജീവനില്ലാത്തതുമായ സൂക്ഷ്മജീവികൾ ഉൾപ്പടെയുള്ളതുമായ മനോഹരമായ ഒന്നാണ് നമ്മുടെ പരിസ്ഥിതി. മനുഷ്യന്റെ ആർത്തിയോടെയുള്ള കടന്ന് കയറ്റം കാരണം പരിസ്ഥിതിയുടെ നിലനിൽപ് തന്നെ അപകടത്തിലാണ്. പരിസര മലിനീകരണത്തിലൂടെയും, വന- നശീകരണത്തിലൂടെയും, മലകളുടെയും ജലസ്രോതസ്സുകളുടെയും മനുഷ്യന്റെ ആർത്തിയോടെയുള്ള ചൂഷണത്തിലൂടെയും നമ്മുടെ പരിസ്ഥിതിയുടെ നിലനിൽപ് തന്നെ അവതാളത്തിലാകുന്നു. വായു മലിനീകരണവും, അനാവശ്യമായ പ്ലാസ്റ്റിക് ഉപയോഗവും, ഇ-വേസ്റ്റിന്റെ കൂമ്പാരങ്ങളും പരിസ്ഥിതിക്ക് ഭീഷണിയായി തന്നെ തുടരുന്നു. തന്മൂലം പ്രകൃതിക്ഷോഭങ്ങളും, പകർച്ചവ്യാധികളും, കാലാവസ്ഥാ വ്യതിയാനവും ,അത് കാരണമായുണ്ടാകുന്ന പ്രത്യഘാതങ്ങളും നാം നേരിടേണ്ടി വരും. ഇനിയും നാം നമ്മുടെ അത്യാർത്തി കുറച്ച് , പരിസ്ഥിതി സംരക്ഷണത്തിൽ മുൻഗണന നല്കിയില്ലെങ്കിൽ നാം ഒരോരുത്തരും അവരവരിലേക്ക് തന്നെ ചുരുങ്ങുന്ന കാലം വിദൂരമല്ല....

തസ്നീം. എൻ
6 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത