ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ജലം ജീവാമൃതം
ജലം ജീവാമൃതം സൃഷ്ടിക്കുന്നു
ജലം അമൂല്യമാണ്. അത് പാഴാക്കരുത്. ദേവന്മാർ മനുഷ്യർക്ക് കനിഞ്ഞു നൽകിയ ഏറ്റവും വലിയ വരദാനമാണ് അത്. ജീവന്റെ നിലനിൽപ്പു തന്നെ അസാധ്യമാകുന്ന രീതിയിൽ ഭൂമിയിൽ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണിന്ന്. ഇനിയൊരു ലോകയുദ്ധ മുണ്ടായാൽ അത് ജലത്തിനുവേണ്ടിയായിരിക്കും എന്ന് പലരും ഭയപ്പെടുന്നുണ്ട്. ഈ ഭയപ്പാടിനെ സാധൂകരിക്കുന്ന രീതിയിലാണ് നമ്മുടെ വേനൽക്കാലം കടന്നുപോകുന്നത്. വെള്ളത്തെ പാഴാക്കിയും ഉള്ള ജലത്തെ മലിനമാക്കിയും മനുഷ്യൻ ജലത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അവനറിയുന്നില്ല സ്വന്തം ജീവാംശത്തെയാണ് നശിപ്പിക്കുന്നതെന്ന്. ചിലപ്പോൾ ഒരു തുള്ളി ജലത്തിനുവേണ്ടി അവർ അലയേണ്ടിവരും.ഭൂമിയിലെ ശുദ്ധജലത്തിലെ നല്ലൊരു പങ്ക് വ്യവസായ ശാലകളിലെ മാലിന്യം കലർന്ന് മലിനീകരി ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജലം ജീവാമൃതമാണ്. ജീവന്റെ ആധാരമാണത് . അതുകൊണ്ടു തന്നെ ജലം സംരക്ഷിക്കുന്നതിനും ജലത്തിന്റെ ദുരുപയോഗം തടയുന്നതിനും നാം വളരെ ശ്രദ്ധിക്കണം . കടുത്ത വേനൽ വന്നെത്തും മുമ്പേ വറ്റിവരളുന്ന കിണറുകളും തോടുകളും കുളങ്ങളും തടാകങ്ങളും നദികളും ജലസംരക്ഷണത്തിന്റെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുന്നു. ജലത്തെ ദുരുപയോഗം ചെയ്യുമ്പോൾ ഓർക്കേണ്ടത് ജലക്ഷാമത്തിലേക്കു നാം നടന്നടുക്കുന്നു എന്നതാണ്.” ***************************
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം