കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/അമ്മ വിളിക്കുന്നു

അമ്മ വിളിക്കുന്നു

 അമ്മ വിളിക്കുന്നു മക്കളെ നിങ്ങൾ
എവിടെയാണ് ദുരേക്ക് പോകല്ലെ
മരണം കുടെയുണ്ട്; അമ്മ കരയുന്നു
മക്കളെ വിളിച്ച് നിങ്ങൾ പുറത്തേക്ക്
പൊകല്ലേ വിട്ടിലിരിക്ക
വീട്ടിൽ നിന്ന് ഇറങ്ങിയാൽ കൈകൾ
നന്നായി കഴുകി വേണം വീട്ടിൽ കയറുവാൻ
സ്കുളുകൾ നേരത്തെ അവധി തന്നതു
കളിക്കാനും കുളിക്കാനും കുട്ടുകാരൊ-
ത്തുല്ലസിക്കാനുമല്ല മക്കളെ
കുറച്ചു കാലം കൊറൊണയെന്ന
രാക്ഷസന്റ വിളയാട്ടം തീരുന്നത് വരെ
വിട്ടിലിരിക്കണം നിങ്ങൾ പുറത്തിറങ്ങാതെ
ആശുപത്രികളിൽ ഡോക്ടർമാർ നഴ്സുമാർ,
തൂപ്പുതുടപ്പുകാർ വരെ നമുക്ക് വേണ്ടി
നമ്മുടെ ജിവനു വേണ്ടി ഉണർന്ന് പ്രവർത്തിക്കുന്നു.
നാം അത്‌ കണില്ലെന്ന് നടിക്കരുത് മക്കളെ
റോഡിൽ ഭക്ഷണവും വെള്ളവും ഉറക്കവും
വെടിഞ്ഞ് പൊലിസുകാർ നാടിനു വേണ്ടി
പ്രയത്നിക്കുമ്പോൾ നിങ്ങൾ അത്
കണ്ടില്ലെന്ന് നടിക്കരുത് മക്കളെ
കൊറൊണ പോലുള്ള വൈറസില്ലാ
കേരളത്തിനു വേണ്ടി, ഇന്ത്യയ്ക്ക് വേണ്ടി
ഇന്ത്യൻ ജനതയ്ക്കു വേണ്ടി നമുക്ക്‌ പോരാടാം
മക്കളെ വിട്ടിൽ ഇരിക്കന്ന വ്യദ്ധജനങ്ങൾക്കും
അതിഥി തൊഴിലാളികൾക്കും വരെ
ഭക്ഷണം എത്തിക്കുന്ന സാമുഹ്യ സേവകർ
നാടിനും ജിവനും വേണ്ടി ജീവകാരുണ്യ
പ്രവർത്തനം ചെയ്യുന്നവരെ മറക്കുവാൻ
ആകുമോ മാനുഷനുള്ള കാലം
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും
ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കും
നവകേരളത്തിന്റെ ഒരായിരം സ്റ്റേഹ പുക്കൾ
 

അഭിൻരാജ് ആർ. പി.
9 A കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത