ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസ് ഇന്ന് ലോകത്തെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത ഈ വൈറസ് ജീവകോശങ്ങളിലാണ് പെറ്റുപെരുകുക. റൈബോ ന്യൂക്ലിക് ആസിഡും പ്രോട്ടീൻ കവചവുമടങ്ങിയ ലഘുഘടനയാണ് വൈറസുകൾക്കുള്ളത്. വൈറസ് കുടുംബത്തിലെ വൈവിധ്യം തീർത്തും ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഡി.എൻ.എ. വൈറസുകളുടെ ഘടന സ്ഥിരതയുള്ളതാണ്. എന്നാൽ ആർ.എൻ.എ. വൈറസുകൾ അങ്ങനെയല്ല. അവ സാഹചര്യങ്ങൾക്കനുസരിച്ച് രൂപം മാറുന്ന 'ഉൾപ്പരിവർത്തനം' എന്ന പ്രക്രിയയ്ക്ക് വിധേയമാകും. അതായത് വൈറസിന്റെ സ്വഭാവം കൃത്യമായി നിർവ്വചിക്കാനാവില്ല. ഇത്തരത്തിലുള്ള ഒരു ആർ.എൻ.എ. വൈറസാണ് സാർസ് കോവ് - 2 എന്ന നോവൽ കൊറോണ വൈറസ്. കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ഇലക്ട്രോൺ മൈക്രോസ് കോപ്പിൽ നിരീക്ഷിക്കുമ്പോൾ ഈ ഭീകരൻ ഒരു കിരീടത്തെപ്പോലെയാണ് ദൃശ്യമാകുന്നത്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് പനി, കടുത്ത ചുമ, ശ്വാസതടസ്സം, ദഹനപ്രശ്നങ്ങൾ എന്നിവ. ചൈനയിലെ വുഹാനിലെ മത്സ്യമാർക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രം. വവ്വാലുകളാണ് വൈറസിന്റെഉറവിടം എന്നും ഈനാംപേച്ചിയാണെന്നുമൊക്കെ അഭിപ്രായങ്ങളുണ്ട്. എകദേശം നൂറ്റി തൊണ്ണൂറോളം രാജ്യങ്ങൾ ഇന്ന് വൈറസിൻ്റെ പിടിയിലായിട്ടുണ്ട്. മെച്ചപ്പെട്ട രോഗ പ്രതിരോധശേഷിയില്ലാത്തവർക്ക് മരണം വരെ സംഭവിക്കാം എന്നതാണ് കൊറോണ വൈറസിനെ ഭീകരനാക്കുന്നത്. മരണസംഖ്യ വല്ലാതെ ഉയർന്നുകൊണ്ടിരിക്കുകയാണ്‌. മനുഷ്യശരീരത്തിലെത്തി സ്വയം ഉൾപ്പരിവർത്തനം നടത്തുന്ന വൈറസുകളാണ് മെർസ് വൈറസ്, സാർസ് വൈറസ് എന്നിവയും കൊറോണ വൈറസും.

രോഗം ബാധിച്ചശേഷമുള്ള പതിനാലുദിവസം നിർണ്ണായകമാണ്. രോഗം ഭേദമായാൽ വൈറസിനെതിരെ ശരീരം സ്വയം പ്രതിരോധം നേടിയെടുത്തു എന്നതാണ് അത് സൂചിപ്പിക്കുന്നത്. കോവിഡ് - 19 എന്നാണ് കൊറോണ വൈറസ് ഉണ്ടാക്കുന്ന രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര്. വൈറസ് ബാധിച്ചവർക്ക് ന്യുമോണിയ, അസാധാരണമായ ക്ഷീണം, ശ്വാസകോശനീർക്കെട്ട്, വൃക്കതകരാർ എന്നിവയും ഉണ്ടാകാറുണ്ട്. വൈറസിനെതിരെ ശാശ്വതമായ മരുന്ന് വികസിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എച്ച്.ഐ.വി ക്കെതിരെയുള്ള ലോപിനാസിർ, റിറ്റോ നാവിർ എന്നിവയും ഹൈഡ്രോക്സി ക്ലോറോക്വീനും വൈറസിനെതിരെ പ്രവർത്തിക്കുന്നു എന്ന നിഗമനങ്ങളുണ്ട്. പാർശ്വഫലങ്ങൾ പരിഗണിച്ച് ഇവയൊന്നും പ്രായോഗികമല്ല. mRNA 1273 എന്ന ചികിത്സാരീതിയും നിലവിലുണ്ട്. രോഗം ഭേദമായവരിൽനിന്ന് ആന്റി ബോഡി വേർതിരിച്ചുള്ള കോൺവലസെന്റ സീറ എന്ന ചികിത്സ ഏറെ പ്രയോജനപ്രദമാണ്. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് വൈറസ് വ്യാപിക്കുന്നത്‌. മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും സാമൂഹിക അകലം പാലിക്കലും രോഗപ്രതിരോധത്തിന് പ്രയോജനകരമാണ്.

അക്ഷയ്.എ.ജി.
10 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം