എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വ ആരോഗ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ആരോഗ്യ പരിപാലനം..കൊറോണ വേളയിൽ

ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്.ധനം കുറേയുണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ മനുഷ്യന് ആനന്ദിക്കുവാൻ സാധ്യമല്ല.ജീവന്റെ നിലനില്പിന് ഇതാണ് അടിസ്ഥാനം.പോഷകസമ്പത്തുള്ള ആഹാരവും ജലവും മാത്രമല്ല,ശുദ്ധവായു,മിതമായ ഉറക്കം,മിതവ്യായാമം,കൃത്യമായ വിസർജ്ജന പ്രക്രിയകൾ എന്നീ കാര്യങ്ങളും അവയിലുൾപ്പെടും.ശുചിത്വമില്ലായ്മ ഒരു വ്യക്തിയെ അനാരോഗ്യവാനാക്കുന്നു.പരിസ്ഥിതിക്കും ജീവനും അന്തരീക്ഷത്തിനും ഹാനികരമായ മാലിന്യങ്ങൾ വലിച്ചെറിയാതെ അച്ചടക്കത്തോടെ അതിനെ കൈകാര്യം ചെയ്യണം.ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ട് ഉപയോഗമുള്ള വസ്തുക്കൾ നിർമ്മിക്കുവാൻ കഴിയും.

ഇപ്പോൾ കൊറോണ മനുഷ്യരിൽ പടരുന്ന സാഹചര്യത്തിൽ മനുഷ്യരാശി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ആരോഗ്യം,ശുചിത്വം,പരിസ്ഥിതിബോധം എന്നിവക്കാണ്.പരിസ്ഥിതിയെ സ്നേഹിക്കുവാൻ കഴിഞ്ഞാൽ ഈ ഭൂമിയിൽ ഒരു തരത്തിലുള്ള മാലിന്യവും ഉണ്ടാകില്ല.'സുസ്ഥിര വികസനം' എന്നത് അർത്ഥമാക്കുന്നത് പ്രകൃതിയും ജീവജാലങ്ങളും ഒരുമിച്ച് സൗഹൃദത്തോടെ വികസിക്കുമ്പോഴാണ്.ഹരിതഭൂമിയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ദൃശ്യം.ജീവവായു പുറപ്പെടുവിക്കുന്ന സസ്യങ്ങളെ വെട്ടി രണ്ടായി മുറിക്കുമ്പോൾ മനുഷ്യർ മനുഷ്യരേയും ജീവജാലങ്ങളേയുമാണ് കൊല്ലുന്നത്.കൊറോണയെ പോലുള്ള മഹാമാരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മെത്തന്നെയാണ്.മനുഷ്യന്റെ കർമ്മഫലമാണത്.

മനുഷ്യർ സ്വന്തം ഗൃഹത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാലം.വീട്ടുമുറ്റത്തെ സസ്യങ്ങളെയും,ജീവി വർഗ്ഗങ്ങളേയും പ്രണയിക്കുവാൻ ഈശ്വരൻ തന്ന ഒരു വരദാനമായി ഈ സുവർണ്ണകാലത്തെ ദൃശ്യവല്ക്കരിക്കാം.വീടിന്റെ മുന്നിലോ പിന്നിലോ ഒഴിഞ്ഞ സ്ഥലമുള്ളയിടത്ത് കൃഷിചെയ്യാൻ കഴിയും.മനുഷ്യന് തന്റെ മനസിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഏറ്റവും യോജ്യമായ കാലം ചിലപ്പോൾ ഇതാവും.

കൊറോണയെ പ്രതിരോധിക്കുവാനുള്ള കൃത്രിമ മരുന്ന് ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല.പക്ഷേ 'സാമൂഹിക അകലം’ പാലിക്കുക എന്നത് ഇതിനെ പടർത്താതിരിക്കാനുള്ള മരുന്നാണ്.രോഗം ബാധിച്ച് മരുന്ന് കഴിച്ച് ചികിത്സിക്കുന്നതിനേക്കാൾ നന്നല്ലേ, അത് പടരാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത് ?സ്പിരിറ്റിന്റെ സാന്നിദ്ധ്യമുള്ള ഹാൻഡ്-സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് എന്നിവ കൊണ്ട് കൈകൾ കഴുകുവാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി ഭരണാധികാരികളും ഉദ്യോഗസ്ഥരും വിദഗ്ധൻമാരും നിർദ്ദേശിക്കുന്ന നിയമങ്ങൾ നാം അനുസരിക്കണം.

ഈ കാലങ്ങളിൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങൾ പ്രപഞ്ചത്തിലെ പുതിയ ഗ്രഹങ്ങൾ കണ്ടുപിടിക്കുകയെന്നതും ഭൂമിക്കടുത്തുള്ള ഗ്രഹങ്ങളിലേക്ക് പര്യടനം നടത്തുക എന്നതൊക്കെയുമാണ്.പക്ഷേ മുകളിലേക്കു നോക്കുമ്പോഴും നമ്മൾ ആശ്രയിച്ചു നിൽക്കുന്ന മണ്ണിനേയും സസ്യങ്ങളേയും ജീവജാലങ്ങളേയും സംരക്ഷിക്കുകയും നിലനിർത്തുകയും അത്യാവശ്യമാണ്.പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വ്യക്തിശുചിത്വവും എന്നെന്നും നിലനിർത്താൻ മനുഷ്യനു കഴിയണം.



ഐവിൻ ഫ്രാൻസിസ്
9 എസ്ഡിപിവൈബിഎച്ച്എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം