സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

എന്റെ പ്രകൃതി എത്ര സുന്ദരം!
കാടും മേടും പുഴയും കുന്നും
ചേർന്നൊരു സുന്ദരമീ പ്രകൃതി !
കളകളമൊഴുകുന്ന പുഴയുടെ ശബ്ദം
കേൾക്കാൻ എന്തു രസമാണെന്നോ!
എന്നാലിന്നീ പുഴ പാടുന്നില്ല
കുട്ടിയുടെ കളിയോടങ്ങളില്ല
കല്ലുകൾ തൻ ഓളങ്ങളില്ല
കുഞ്ഞിക്കിളികൾ തൻ നാദമില്ല
പുഴയുടെ കണ്ണീരിൻ നാദം മാത്രം
എന്നുള്ളിൽ മാലിന്യകൂമ്പാരം
കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും
ഇനിയെങ്കിലും കൂട്ടരേ
എൻ വിലാപം കേൾക്കൂ..
ഞാനൊന്നു പാടട്ടെ..
ഞാനൊന്നു ഒഴുകട്ടെ..

 

അന്നാ മരിയ സാമുവേൽ
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത