കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നഷ്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട സ്വപ്നം

     കുറേ വർഷങ്ങൾക്ക് മുമ്പ്, ഒരു കൊച്ചു പട്ടണത്തിൽ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അനുവും മീനുവും. രണ്ടുപേരും അയൽവാസികളായിരുന്നു. രണ്ടുപേരും ജനിച്ചത് 2001ൽ ജൂൺ 13നാണ്. ഇങ്ങനെ അവർ ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി മാറി.
     കുറേ കാലം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. മീനു കുറേ ദിവസം ക്ലാസ്സിൽ പോയില്ല. അപ്പോൾ അനു തനിച്ചായി. ടീച്ചർ എന്തുപറയുമ്പോഴും അവൾ അതൊന്നും ശ്രദ്ധിക്കാതെ ഒറ്റയ്ക്കു ഒരു ബെഞ്ചിൽ മീനുവിനെയും ഓർത്തിരിക്കും. അങ്ങനെ ഒരു ദിവസം അനു മീനുവിന്റെ വീട്ടിൽ പോയി. അവളുടെ അനുവാദത്തോടെ മീനുവിന്റെ ബാഗ് തുറന്നു. എന്നിട്ട് നോട്ടുബുക്ക് പൂർത്തിയാക്കി. അടുത്ത ദിവസം മുതൽ മീനു ക്ലാസ്സിൽ വന്നുതുടങ്ങി. വീണ്ടും ആ രണ്ടു കൂട്ടുകാർ കളിയിലും പഠിത്തത്തിലും മുഴുകി.
      അങ്ങനെ ഒരു ദിവസം മീനു അനുവിനെ വിളിച്ചു സ്കൂളിൽ പോകാൻ. പക്ഷെ അനുവിന്റെ 'അമ്മ വന്നു പറഞ്ഞു അവൾക്ക് കടുത്ത പനി ആണെന്ന്. അന്ന് മീനു ഒറ്റയ്ക്ക് സങ്കടത്തോടെ ക്ലാസ്സിൽ പോയി. വൈകിട്ട് വീട്ടിലേക്കു തിരിച്ചുവരുമ്പോൾ അനുവിന്റെ വീട്ടിൽ ആൾക്കൂട്ടം കണ്ടു. അനുവിന്റെ അമ്മയുടെ കരച്ചിലും കേട്ടു. മീനു അവിടെ പോയി നോക്കുമ്പോൾ അനുവിനെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. അനു ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മീനു പൊട്ടിക്കരഞ്ഞു. അനുവിന്റെ മാതാപിതാക്കൾ അവളെ സമാധാനിപ്പിച്ചു. മീനു ഒറ്റയ്ക്കു ഒരു മുറിയിലിരുന്ന് ആലോചിച്ചു. ഞാൻ ഒറ്റയ്ക്കായി. അങ്ങനെ മീനുവിന്റെ മാനസികനില തെറ്റി. അവൾ കുറേ കാലം ഭ്രാന്താശുപത്രിയിൽ കിടന്നു .
     അവളുടെ ബാല്യം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും അവൾ വെറുതെ ആഗ്രഹിച്ചുപോയി. എന്റെ ബാല്യകാലവും അനുവും തിരിച്ചു കിട്ടിയിരുന്നെങ്കിൽ ............ അവൾ കണ്ണീർ പൊഴിച്ചു.

ഹിബ ഫാത്തിമ
9 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ