സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോയ് മറഞ്ഞ ഓർമ്മകൾ


പോയ് മറഞ്ഞ ഓർമ്മകൾ

പച്ച നിറത്തിലെ പ്രകൃതിയാം അമ്മയെ
കുഞ്ഞു കരങ്ങൾ കൂപ്പി വണങ്ങിടുന്നു
കാറ്റാകുന്ന കൈകളാൽ എന്നെ തലോടുമ്പോൾ
എന്ന കുഞ്ഞു ഹൃദയം ആലോലം പാടുന്നു

നിന്നിൽ നിന്നിറ്റു വീഴുന്ന മഞ്ഞു കണങ്ങൾ
എൻ പാപത്തിൻ കറയാണെന്നോർക്കുന്നു
നിൻ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ
കരുതലോടെ നാളുകൾ നോക്കീടും ഞാൻ