കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പറഞ്ഞു കേട്ട കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പറഞ്ഞു കേട്ട കഥകൾ

ഓർമകൾക്കുമേൽ ഇത്തിൾകണ്ണികൾ വേരാഴ്ത്തി
ഓരോരോ തുള്ളികളായി ഊററിയെടുത്തുകൊണ്ടിരുന്നു
ബാല്യം കൗമാരം യവ്വനം എല്ലാം തീർന്നുപോയി
വാർധക്യം മാത്രം ബാക്കിയായി
ഇരുട്ടായിരുന്നെങ്കിലും തപ്പിനോക്കി, കാണാതായിരിക്കുന്നു
എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു
വെളിച്ചം വീഴും വരെ കാത്തിരിക്കാം, കാത്തിരുന്നു
ഒരു യുഗം കഴിയും വരെ ...... സൂര്യൻ ഉദിച്ചതേയില്ല
ഇനി യാത്രയാകാം കാലൻ കൂടെയും കോളാമ്പിയും
പിന്നെ മാവിൻ ചോട്ടിലെ ആറടി മണ്ണും
ദിനയാത്രങ്ങൾ കഴിഞ്ഞു അസ്ഥിക്കൂടമായിരിക്കുന്നു
ഇനി മാന്തിയെടുക്കാം
ഈ ഒറ്റമരത്തിൻ ആത്മാവ് കുടികൊള്ളുന്നുണ്ടാവാം
നാളെ അതും വെട്ടാം മേൽക്കൂരയ്ക്ക് ഉറപ്പുള്ള തടിയാവട്ടെ
ഒറ്റമരം പെയ്തു അവസാനമായി പെയ്തു
കരിയിലകൾ മാത്രം ബാക്കിയായി .....
കരിയില കാറ്റിനോടായി ഇങ്ങനെ പറഞ്ഞു
യുഗങ്ങൾക്കുമെത്രയോ അപ്പുറം ഇവിടെ മരുഭൂമിയായിരുന്നുവത്രെ
ജീവിതങ്ങൾ മരുപ്പച്ച അടി അലഞ്ഞിരുന്നുവത്രെ ......
ഒടുക്കം മണ്ണിലലിഞ്ഞ് പോയത്രേ മണലായി തീർന്നുവത്രെ ...............

സുഹൈൽ എൻ
9 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത