ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്യാഗ്രഹം ആപത്ത്

ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു അമ്മക്കോഴിയും രണ്ടു കുഞ്ഞിക്കോഴിയും ഉണ്ടായിരുന്നു. കുഞ്ഞിക്കോഴികളുടെ പേര് കിങ്ങിണി, അമ്മിണി എന്നിങ്ങനെയാണ്.അങ്ങനെയിരിക്കെ അമ്മക്കോഴി തീറ്റ തേടി പോയി. അമ്മക്കോഴിക്ക് തീറ്റയൊന്നും കിട്ടിയില്ല. തീറ്റതേടി അമ്മക്കോഴി ദൂരെ പോയി. കുഞ്ഞിക്കോഴികൾക്ക് വിശക്കാൻ തുടങ്ങി. അമ്മയെ കാണാത്തതിനാൽ കൂട്ടിൽ നിന്നും പുറത്തിറങ്ങി.തീറ്റ തേടി നടക്കാൻ തുടങ്ങി.ഒരു കോഴിക്ക് ഒരു ഇരകിട്ടി.അവൾ മറ്റവളോട് പറഞ്ഞു.ഇത് എന്റെ ഇരയാണ്. ഇതെനിക്ക് വേണം. രണ്ട് കോഴി കളും വഴക്കായി. അപ്പോഴാണ് ഒരു കരടി അതു വഴി വന്നത്. കരടി കുഞ്ഞിക്കോഴികളോട് വഴക്കിന്റെ കാര്യം അന്വേഷിച്ചു.കരടി കുഞ്ഞിക്കോഴികളുടെ അമ്മയുടെ അടുത്തു പോയി കാര്യം പറഞ്ഞു. ഇതു കേട്ട അമ്മക്കോഴി കുഞ്ഞിക്കോഴിയുടെ അടുത്തേക്കോടി. രണ്ട് പേരേയും നന്നായി വഴക്ക് പറഞ്ഞു.തീറ്റ തുല്ല്യമായി വീതിച്ചു കൊടുത്തു. അത്യാഗ്രഹം കൊണ്ടാണല്ലോ അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കിട്ടിയതെന്ന് ഓർത്ത് കോഴിക്കുഞ്ഞുങ്ങൾ നാണിച്ച് തല താഴ്ത്തി


അവന്തിക സി
6 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ