സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/ചിതറുന്നകാറ്റിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിതറുന്നകാറ്റിൽ


ചിതറുന്ന കാറ്റിൽ തഴുകുന്ന
 വെൺചിന്മയാർന്ന പൂങ്കാവനം
ആരോ ചൊല്ലുന്നു നിൻ ലീലകൾ, മായകൾ,
ആടി ഉലയും ഇലത്താളങ്ങൾ
കുളിരുതിരുന്ന കാഴ്ചകൾ
വിസ്മയത്തുമ്പത് നിൽക്കുമ്പോൾ
തൊട്ടു തീണ്ടുന്ന കുസുമ പരിമളം,
തരും മഹിമയും നദി ചലനവും
ഈണവും, ഉന്മാദവും ഏകുന്നു സൗഹൃദം
ചില്ലുപെട്ടിയിലിന്നലെ ജഗത്തിൽ
കേവലം മാറിവരാവുന്ന കാഴ്ചകൾ
എന്നോളമിന്നും സ്മരിക്കുന്നില്ല
മനുഷ്യൻ ഓർക്കുക
ജീവിത ചര്യകളിൽ

 

അർച്ചന
8 സി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത