ചിതറുന്ന കാറ്റിൽ തഴുകുന്ന
വെൺചിന്മയാർന്ന പൂങ്കാവനം
ആരോ ചൊല്ലുന്നു നിൻ ലീലകൾ, മായകൾ,
ആടി ഉലയും ഇലത്താളങ്ങൾ
കുളിരുതിരുന്ന കാഴ്ചകൾ
വിസ്മയത്തുമ്പത് നിൽക്കുമ്പോൾ
തൊട്ടു തീണ്ടുന്ന കുസുമ പരിമളം,
തരും മഹിമയും നദി ചലനവും
ഈണവും, ഉന്മാദവും ഏകുന്നു സൗഹൃദം
ചില്ലുപെട്ടിയിലിന്നലെ ജഗത്തിൽ
കേവലം മാറിവരാവുന്ന കാഴ്ചകൾ
എന്നോളമിന്നും സ്മരിക്കുന്നില്ല
മനുഷ്യൻ ഓർക്കുക
ജീവിത ചര്യകളിൽ