എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലപാഠം


രാജുവും മനുവും നല്ല കൂട്ടുകാരാണ്. അവർ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. അദ്ധ്യാപകർക്ക് അവരെ വളരെ ഇഷ്ടമായിരുന്നു. മിക്കദിവസവും അസൂഖം കാരണം രാജു ക്ലാസ്സിൽ വരാറില്ല. വൃത്തിയുള്ള വസ്ത്രം ധരിക്കാറില്ല. ഒരാഴ്ചയായി ക്ലാസ്സിൽ കാണാത്തതുകൊണ്ട് ടീച്ചർ രാജുവിൻറ്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു. മനുവും മറ്റുകൂട്ടുകാരുമായി രാജുവിൻറെ വീട്ടിലെത്തിയപ്പോൾ അവർ കണ്ട കാഴ്ച അന്പരപ്പിക്കുന്നതായിരുന്നു. ഒരുമുറി മാത്രമുള്ള വീട്. വൃത്തിഹീനമായ ചുറ്റപാട്, ശൗചാലയം ഇല്ല, വെള്ള സൗകര്യമില്ല. പനിപിടിച്ച് എണീക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു രാജു. വളരെ വേഗം ടീച്ചർ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ അഡ്മിറ്റാക്കി. പിറ്റെ ദിവസം സ്കൂളിൽ വന്ന ടീച്ചർ രാജുവിൻറ്റെ ദുരവസ്ഥ സ്കൂളിൽ അറിയിച്ചു. നല്ലപാഠം പദ്ധതിയുമായിച്ചേർന്ന് രാജുവിന് വീടുവയ്ക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഓരോ കുട്ടിയും തങ്ങളാൽ ആവുന്ന സഹായം ചെയ്തു. കായികമായി അദ്ധ്വാനിച്ചു. അങ്ങനെ വീടും കിണറും ശൗചാലയവും ഉണ്ടാക്കിക്കൊടുത്തു. എല്ലാവർക്കും സന്തോഷമായി. എന്നും വൃത്തിയായി നടക്കണമെന്നും വീടും പരിസരവും വൃത്തിയാക്കണമെന്നും നല്ല ആരോഗ്യശീലങ്ങൾ പാലിക്കണമെന്നും ടീച്ചർ രാജുവിനെ ഉപദേശിച്ചു. അന്നുമുതൽ അവൻ അതു പാലിക്കുന്നു. ആയതിനാൽ ഇപ്പോൾ എല്ലാദിവസവും രാജു സ്കൂളിൽ വരുന്നുണ്ട്. രാജുവിന് മനുവിനോടു കളിക്കാനും നന്നായി പഠിക്കാനും കഴിയുന്നു. രാജുവിൻറെ മാറ്റം കണ്ട് എല്ലാവരും ടീച്ചറിനെ അഭിനന്ദിച്ചു.

ക്രിസ്റ്റോ എം രാജ്
മൂന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ