എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണ് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. പാഴ്വസ്തുക്കൾ മാലിന്യമായി നമ്മുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നു.നിലവിൽ മാലിന്യസംസ്കരണം സംബന്ധിച്ച സമഗ്രമായ നിയമങ്ങളും ബഹു സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും നിലവിലുണ്ട് ഇതിനു വീഴ്ച വരുന്നപക്ഷം പിഴയും ജയിൽവാസവും നിർദ്ദേശിക്കുന്നു.അതുകൊണ്ട് നമ്മൾ ഓരോ വ്യക്തികളും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറയ്ക്കുക വീട്ടിലെ മാലിന്യം വഴിയോരത്ത് വലിച്ചെറിയാതെ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. വ്യക്തികൾ ആശുപത്രികൾ ഫ്ളാറ്റുകൾ അറവ് ശാലകൾ കോഴി- പന്നി ഫാമുകൾ വ്യവസായശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിന് എതിരെ പ്രതികരിക്കുക പ്രവർത്തിക്കുക നമ്മുടെ വരുന്ന തലമുറയെയും ഇതിനെപ്പറ്റി ബോധവാന്മാരാക്കി മാറാ രോഗങ്ങളിൽ നിന്നും മുക്തരാക്കുക.



മാധവ് എം
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം