ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നാളേക്കുള്ള കരുതൽ
നാളേക്കുള്ള കരുതൽ
രാമു ആറാം ക്ലാസ് വിദ്യാർഥിയാണ്. കളി കഴിഞ്ഞ് അവൻ വീട്ടിലേക്ക് നടക്കുകയായിരുന്നു. കവല കഴിഞ്ഞ് വീട്ടിലേക്കുള്ള വഴി തിരിയാറായപ്പോഴാണ് അവൻ അത് കണ്ടത്. ഒരു വൃദ്ധൻ വഴിയോരത്തിരുന്നു എന്തോ ചെയ്യുന്നു. അവൻ അപ്പൂപ്പന്റെ അടുത്തെത്തി നോക്കി. അപ്പൂപ്പൻ ഒരു മാവിന്റെ തൈ നടുകയാണ്. അവൻ നോക്കിയപ്പോൾ ഒന്നല്ല. അപ്പുറവും ഇപ്പുറവും ഒക്കെ തൈ നട്ടിട്ടുണ്ട്. അവന് അത്ഭുതമായി. രാമു അപ്പൂപ്പനോട് ചോദിച്ചു, "അപ്പൂപ്പാ, അപ്പൂപ്പന് ഇത്രയും വയസ്സായില്ലേ? ഈ മാവ് വളർന്ന് വലുതായി കായ്ക്കാൻ ഒരു പത്തു കൊല്ലമെങ്കിലും എടുക്കും. പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? ആർക്കുവേണ്ടിയാണ് ഈ മാവ് നടുന്നത്? അപ്പൂപ്പൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു "ഞാൻ മരിച്ചാൽ ഭൂമിയിൽ പിന്നാരും ജനിക്കില്ലേ? ഇവിടാരും ഉണ്ടാവില്ലേ? അവർക്കു ഇതിന്റ ഫലം കഴിച്ചൂടെ? കുഞ്ഞേ ഞാൻ ഇത് നടുന്നത് എനിക്ക് വേണ്ടിയല്ല. നിനക്കും അടുത്ത തലമുറക്കും വേണ്ടിയാണ്. ഞങ്ങളുടെ മുൻതലമുറ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്ന് ഞങ്ങൾ ഇതെല്ലാം ഇഷ്ടംപോലെ ഉപയോഗിച്ചത്. രാമു കുറച്ചുനേരം കൂടി അത് നോക്കിനിന്നു. എന്നിട്ട് അപ്പൂപ്പനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു. അൽപ്പം ദൂരം നടന്നപ്പോൾ രാമു നിന്നു. അവൻ ആലോചിച്ചു. അപ്പൂപ്പൻ ഞങ്ങൾക്കുവേണ്ടിയല്ലേ ആ മരം നടുന്നത്? അപ്പൂപ്പനെ ഞാൻ സഹായിക്കേണ്ടതല്ലേ? പിന്നീട് ഒന്നും ആലോചിച്ചില്ല.അവൻ അപ്പൂപ്പന്റെ അടുത്തു തിരിച്ചെത്തി. അപ്പൂപ്പാ ഞാനും സഹായിക്കാം. അപ്പൂപ്പൻ ഒന്ന് ചിരിച്ചു. രാമു മൺവെട്ടിയെടുത്തു തൈ നടാൻ കുഴിയെടുത്തു കൊടുത്തു. അപ്പൂപ്പൻ അതിൽ തൈ നട്ടു. എല്ലാം നട്ടു കഴിഞ്ഞപ്പോൾ രാമു അപ്പൂപ്പനെയും കൂട്ടി സന്തോഷത്തോടെ അവന്റെ വീട്ടിലേക്കു പോയി. നാളേക്കുള്ള കരുതലിൽ പങ്കാളിയായ സന്തോഷത്തോടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ