ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/പുണ്യമാം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുണ്യമാം പരിസ്ഥിതി

പ്രകൃതി നീ കാണുമീ ദുരിതം
പ്രകൃതിയിൽ നാം വിതച്ചതീ ദുരിതം
ലോകമെമ്പാടും പൊട്ടിച്ചിതറുമീ ദുരിതം
മനുഷ്യ ജീവനെടുക്കുമീ ദുരിതം.
പുണ്യമാം പരിസ്ഥിതിയെ സംരക്ഷിക്കുകനാം
പെറ്റമ്മയെപ്പോലെ പ്രകൃതിയെകാണുക
ചിതറിത്തെറിക്കുന്ന ദുഷ്ചിന്തകളിൽ
പ്രകൃതി നടത്തുന്ന സംഹാരതാണ്ഡവം
മനുഷ്യൻ വരുത്തിയ വിനയെന്നോർക്കണം
മാനവരാശിയെ ദു:ഖത്തിലാഴ്ത്തുമീ
കോവിഡെന്ന മഹാവിപത്തിനെ
ഒരൊറ്റ മനസ്സായി ഒരൊറ്റ ശക്തിയായ്
പൊരുതി മുന്നേറുക വിജയം സുനിശ്ചിതം.

 

ശ്രേയസ്സ്
4എ ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത