വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/വില്ലനെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലനെ തുരത്തീടാം


എന്റെ സ്വന്തം നാട്
ഇന്ത്യ എന്ന നാട്
ലോകർക്കെല്ലാം മാതൃകയാകും
എന്റെ സ്വന്തം നാട്

നാടിൻ മഹിമ തകർക്കാൻ
കൊറോണയെന്നൊരു വില്ലൻ
വന്നൂ നമ്മുടെ നാട്ടിൽ
നമ്മളെ ഭീതിയിലാക്കാൻ

ഒറ്റക്കെട്ടായ് പൊരുതാം
ശുചിത്വം ശീലമാക്കാം
സുരക്ഷയെ മാത്രം കരുതി
വീട്ടിലിരിക്കാം പൊരുതാം

ജാതിയില്ല മതവും
ഒറ്റക്കെട്ടായി നിൽക്കാം
കൊറോണയെ തുരത്താം
വിജയം ഒന്നായ് നേടാം

നല്ലൊരു നാളേക്കായി
വ്യക്തി ശുചിത്വം നേടാം
ശുചിത്വ സുന്ദര ഭൂവിൽ
നമ്മുടെ ജീവൻ വിളങ്ങും


 

മുഹമ്മദ് അഫ്സൽ
7 A വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത