ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ ജപ്പാൻ സംസ്കാരവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ജപ്പാൻ സംസ്കാരവും കൊറോണയും


നമ്മൾ കൊറോണക്കാലത്ത് പാലിക്കുന്ന ചില നിയമങ്ങൾ ജപ്പാൻകാർക്ക് ചെറുപ്പത്തിലേ ശീലമാണ്.( കൊറോണ വന്ന ശേഷമുള്ള ശീലമല്ല) 1. യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും മിക്കവാറും ജപ്പാൻകാർ മാസ്ക് ധരിക്കുന്നു. ചെറിയ ജലദോഷം വന്നാൽ പോലും മാസ്ക് ധരിക്കൽ അവർക്ക് ശീലമാണ്. സംസകാരമാണ്. ഈ ശീലം കൊറോണയെ തടുക്കാൻ അവരെ സഹായിച്ചു. 2. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ( റിസപ്ഷനിസ്റ്റ്, ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുകൾ, സ്റ്റേഷൻ മാസ്റ്റർ, ട്രെയിൻ സ്റ്റാഫ്,പോലീസ്, തൂപ്പുകാർ തുടങ്ങി ) ജോലിക്കിടയിൽ മാസ്ക് ധരിക്കുന്നു. തണുപ്പുകാലത്ത് കുട്ടികളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കുന്നു. അതു കൊണ്ട് മറ്റാർക്കെങ്കിലും ജലദോഷം ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കേണ്ടതില്ല. 3. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജപ്പാൻകാർ ജീവിക്കുന്നു. അവർ ഒരിടവും വൃത്തികേടാക്കുന്നില്ല, നടക്കുന്ന ഇടമെല്ലാം തുപ്പുന്നില്ല. വൃത്തി അവരുടെ കൂടെപ്പിറപ്പല്ല, അവരുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്. സ്കൂളുകളിൽ ആദ്യാക്ഷരം പഠിപ്പിക്കുന്നതിനു മുമ്പ് വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും അവർ കുട്ടികളെ പഠിപ്പിക്കുന്നു. 4. ഹസ്തദാനം അവരുടെ ശീലമല്ല.പകരം കുമ്പിട്ട് ബഹുമാനം കാണിക്കുന്നു. 5. കൈ കഴുകലിന് സർക്കാർ ഉത്തരവ് ഇറക്കേണ്ട ആവശ്യമില്ല. പൊതു ഇടങ്ങളിൽ സോപ്പും വെള്ളവും എല്ലായിടത്തും ഉണ്ട്.

അഫ്സൽ
9B ഗവണ്മെന്റ് എച്ച് .എസ് .കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം