സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ആരോഗ്യം സർവ്വധനാൽ പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സർവ്വധനാൽ പ്രധാനം
                   ഇന്ന് നമ്മുടെ ലോകത്ത് ചൈനയിൽനിന്ന് വ്യാപിച് വരുന്ന ഈ മാരകമായ വൈറസ്‌ പല രാജ്യങ്ങളിലും പകരുകയാണ് . ഈ അസുഖം മൂലം നിരവധിപേർ മരണപ്പെട്ടിരിക്കുന്നു . കോറോണ ലോകംമുഴുവൻ സംഹാരതാണ്ഡവമാടുമ്പോൾ അതിന് എതിരെ പോരാടുകയാണ് ഒരു വലിയ സമൂഹം . കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് .
         
                   കൈകൾ സാനിറ്റൈസർ  ഉപയോഗിച്ച് കഴുകണം. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആർക്കെങ്കിലും പനിയോ ചുമയോ ശ്വാസമുട്ടലോ ഉണ്ടെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കുക. ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ചു വിവരം അറിയിക്കുക. ആരോഗ്യത്തെക്കാൾ മികച്ച സമ്പാദ്യം വേറെ എന്തെകിലും ഉണ്ടോ. ഇല്ല ജീവിത തിരക്കിനിടയില്  ആരോഗ്യസംരക്ഷണം മറക്കരുത്  

                  കോറോണ എന്ന മഹാമറിക്കെതിരെ പോരാടുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ സമുഹത്തിൽ അതിൽ ഡോക്ടർമാരും നേഴ്സ്മാരും ആരോഗ്യപ്രവർത്തകരും പോലീസും എല്ലാം ഉൾപ്പെടുന്നു. നിങ്ങൾ രോഗബാധിതരായാൽ ഒരു മാലാഖയെപ്പോലെ നിങ്ങളെ ശുശ്രുഷിക്കുന്നത്  നേഴ്സ്മാരാണ്  കോറോണ വൈറസ്‌ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഈ വൈറസിനെ തടയാൻ എല്ലാവരും വീട്ടിൽ തന്നെ തുടരണം
ബിജോയ്
9 A സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം