സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/എൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ നാട്


ഭൂമിതൻ ആത്മാവു പിടയുന്നു കണ്ണീരു
തൂകുന്നു വെമ്പലടക്കി മെല്ലെ
മാനുഷർ നമ്മളിന്നെന്തിനോ വേണ്ടി
അമ്മയാം ഭൂമിയെ വിറ്റുവെന്നോ ?

മക്കളാം മാനുഷർ നമ്മളിന്നത്ര മേൽ
ദുഷ്ടരായ് തീർന്നതു സത്യമെന്നോ ?
പിടയുന്നു ഭൂമിതൻ നെഞ്ചകം തീയിൽ
വെന്തുനീറും പച്ച ജീവനെപ്പോൽ ...

മരമില്ല, മഴയില്ല, പുഴയില്ല , പാടവും
വെട്ടിനിരത്തി നാം നിഷ്ക്കരുണം
തണലില്ല, നീരില്ല , ശ്വസിക്കാൻ ശുദ്ധമാം
പ്രാണവായുവുമില്ല ചുറ്റും

പകരുന്ന വ്യാധികൾ വ്യാളി പോൽ ആർത്തല
ച്ചണയുന്നു നമ്മിലേക്കനവരതം
പ്രതിരോധ മാർഗങ്ങൾ തീർത്തു നാം അവയെ
പിടിച്ചടക്കാനിനി എന്തു ചെയ്യും ?

പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായ് തീർന്നുവെ -
ന്നിനിയും നിങ്ങളറിഞ്ഞതില്ലേ ?
ക്രൂരനാം ഹിംസ്രജന്തുവിനേപ്പോലെ
പകർച്ച വ്യാധികൾ പലതിനിയും
നമ്മളെ വേട്ടയാടിപ്പിടിച്ചീടുവാനും
ജീവന്റെ നാളം കെടുത്തുവാനും
ഇടകൊടുക്കാതിരിക്കാൻ നമുക്കീ - മിച്ച
ഭൂമിയെങ്കിലും കാത്തു പോറ്റാം

ആഴിയും കുന്നും നിരപ്പായ മണ്ണും
സസ്യലതകളും പക്ഷിമൃഗാദിയും
ഊഴിയിൽമേവും മർത്യജൻമങ്ങളും
ചേരുന്ന താളം ജീവനതാളം
നഷ്ടപ്പെടുത്തായ്ക പ്രപഞ്ചതാളം
കാത്തുവച്ചീടുക വരുന്നാളുകൾക്കായി....

 

ഫാഹിസ. എസ്
9 B തിരുത്തുന്ന താൾ: സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം