എസ്.എൻ.വി. എച്ച്.എസ്. ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം/ആനസദ്യ
ആനസദ്യ
ഒരു മിടുമിടുക്കൻ ആനകുട്ടനാണ് ഗോമു. ഒരു ദിവസം ആനകൾ പുൽമേട്ടിൽ ഒത്തുകൂടി. അപ്പോൾ ആരോടും ചോദിക്കാതെ ഗോമു തുള്ളിച്ചാടി പുൽമേട്ടിലേക്ക് നടന്നുപോയി.മറ്റാനകൾ അത് കണ്ടതുമില്ല. ഒറ്റയ്ക്ക് വരുന്ന ആനയെ കൊതിയനായ കിങ്കൻ എന്ന കടുവ കണ്ടു. 'ഹയ്യടാ' ഒരു സുന്ദരൻ ആനക്കുട്ടൻ എന്തു രസമാണ് കാണാൻ. എന്തായാലും അവനെ പിടികൂടിയിട്ടുതന്നെ കാര്യം എന്ന് കിങ്കൻ വിചാരിച്ചു. അവൻ ഒറ്റച്ചാട്ടത്തിന് ആനക്കുട്ടന്റ്റെ മുന്നിൽ എത്തി. 'ഗർ' അനങ്ങി പോകരുത് ഒരാനസദ്യ\ ഉണ്ണാൻ ഞാൻ ഒരുങ്ങുകയാണ്. ആനക്കുട്ടൻ പേടിച്ചു വിറച്ചു. എങ്ങനെയെങ്കിലും ഇവൻറെ അടുത്ത് നിന്ന് രക്ഷപെടണം. അവൻ ഉടൻ തന്നെ അവൻറെ അച്ഛനേയും അമ്മയെയും വിളിച്ചു. അപ്പോൾ അവൻറെ അച്ഛനും അമ്മയും അവിടെ എത്തി. അതിനു പുറകെ ആനക്കുട്ടവും എത്തി. എന്നിട്ട് അവർ കിങ്കനെ അടിച്ചു നിരത്തി.അപ്പോൾ കിങ്കൻ പറഞ്ഞു അയ്യോ ആനചേട്ടാ എന്നെ വിട്ടയക്കു ഞാൻ ആനക്കുട്ടനെ വിട്ടയക്കാം. ആന പറഞ്ഞു എന്നാൽ അവനെ വിടു. ഇതാ നിങ്ങളുടെ മകൻ എന്നു പറഞ്ഞു ഉടൻ തന്നെ കിങ്കൻ കടുവ അവിടെ നിന്നും നാണിച്ചു ഓടിഒളിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ