ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ

മഴയായി ഞാൻ കണ്ട സ്വപ്‌നങ്ങൾ ഒക്കെയും
 വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണ് വയ്യ.
 പുറത്തിറങ്ങാൻ എന്റെ
വീടിന്നകത്തും വിയർപ്പുഗന്ധം.
കിണറും കുളവും കരയും മിഴികളും കനിവിനായ് തേങ്ങി കരഞ്ഞിടുന്നു.
മീനമായ് മേടമായ് ഇടവമായി
എന്തേ മഴയിത്ര താമസിപ്പൂ...
പെട്ടന്നതാ വന്നു ഭൂമിതൻ ആത്മാവിൽ
നിദ്രയായ് പൊയ്‌പ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹം അടക്കുവാനെത്തിയ കരിമുകിൽ മേഘങ്ങൾ
അമ്പരന്നു.
എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ?
എവിടെ ഇവിടുള്ള പച്ചപ്പിത്തൊക്കെയും
മീനവും മേടവും തിന്നുതീർത്തോ?
താഴെ ഒരുകൂട്ടം മാനവരൊക്കെയും നിൽക്കുന്നു ഒരു തുള്ളി നീരിനായി.
ഇല്ല എനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം
അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി.
 

ഫാത്തിമ എംഎസ്
Plus 2 Science ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]