ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേൽപ്പ്

ഉദയാസ്തമയങ്ങൾക്കപ്പുറത്തേക്ക് ലോകം
വിളിക്കുന്നു നിന്നെ സഖേ
എന്നിട്ടുമെന്തെ പോകാതേവീണ്ടും
ഇവിടെ ജീവിക്കുന്നു നീ
ഇല്ല ഞാനില്ല നിന്നോടൊപ്പം വന്നിടാൻ
സഖേ സദാ നിന്നെ വെറുത്തിടുന്നു ഞങ്ങൾ
ഇനിയും നൊമ്പരം ഹൃദയത്തിലാഴ് ത്തുവാൻ
കഴിയില്ല ഞങ്ങൾക്ക്
നിത്യവും വീടിനുള്ളിൽ കഴിയേണ്ടി വന്നേക്കാം
എന്നാലും ഞങ്ങൾ തടുക്കും നിന്നെ
കൈകൾ കഴുകി ചങ്ങലപൊട്ടിച്ചെറിയും ഞങ്ങൾ
ഹൃദയം നുറുങ്ങുന്ന നിലവിളിപകലുകൾ
എത്ര കേൾക്കേണ്ടിവന്നിടും ചൊല്ലു നീ
കനിവേതുമില്ലാതെ കളിവാക്കുചൊല്ലാതെ
എത്ര ദിനങ്ങൾ കടന്നുപോകും
ജീവിത ദിനങ്ങൾ പ്രതിരോധത്തിൻെറ
കറുകനാമ്പായി ഉയിർത്തെഴുന്നേൽപ്പിനായി
കാത്തിരിക്കാം.

അഞ്ജലി.എസ്.എം
8 F ഡി.വി.എം. എൻ .എൻ.എം.എച്ച്.എസ്.എസ്.മാറനല്ലുർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]